ഏതുതരം പ്രതിഷേധത്തിലും പ്രതിപക്ഷ ഐക്യം അനിവാര്യമാണെന്ന് അമര്‍ത്യ സെന്‍

എന്തിനാണ് പ്രതിഷേധിക്കുന്നതെന്ന് മനസ്സിലാക്കണം. പ്രതിഷേധത്തില്‍ തലയും ഹൃദയവും ഒപ്പം ചേരണം.അമര്‍ത്യ സെന്‍ വ്യക്തമാക്കി.

ഏതുതരം പ്രതിഷേധത്തിലും പ്രതിപക്ഷ ഐക്യം അനിവാര്യമാണെന്ന് അമര്‍ത്യ സെന്‍

കൊല്‍ക്കത്ത: ശരിയായ കാര്യങ്ങള്‍ക്കായി നടത്തുന്ന ഏതുതരം പ്രതിഷേധത്തിലും പ്രതിപക്ഷഐക്യം അനിവാര്യമാണെന്ന് നൊബേല്‍ ജേതാവ് അമര്‍ത്യ സെന്‍ പറഞ്ഞു. എന്നാല്‍ ഐക്യമില്ലെങ്കിലും പ്രതിഷേധം തുടരേണ്ടതുണ്ട്. പൗരത്വ ഭേദ​ഗതി നിയമം, പൗരത്വ രജിസ്റ്റര്‍ തുടങ്ങിയ വിഷയങ്ങളില്‍ നടക്കുന്ന പ്രതിഷേധത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.എന്തിനാണ് പ്രതിഷേധിക്കുന്നതെന്ന് മനസ്സിലാക്കണം. പ്രതിഷേധത്തില്‍ തലയും ഹൃദയവും ഒപ്പം ചേരണം.അമര്‍ത്യ സെന്‍ വ്യക്തമാക്കി.

Read More >>