സംവരണം അട്ടിമറിക്കുന്നതില്‍ പ്രതിഷേധം; ചന്ദ്ര ശേഖർ ആസാദിന്‍റെ നേതൃത്വത്തിൽ പാർലമെൻറ്​ മാർച്ച്​

ആരക്ഷൻ ബച്ചാവോ’ എന്ന പേരിലാണ് മാർച്ച് സംഘടിപ്പിച്ചത്.

സംവരണം അട്ടിമറിക്കുന്നതില്‍ പ്രതിഷേധം; ചന്ദ്ര ശേഖർ ആസാദിന്‍റെ നേതൃത്വത്തിൽ പാർലമെൻറ്​ മാർച്ച്​

സർക്കാർ ജോലികളിൽ സ്​ഥാനക്കയറ്റത്തിന്​ സംവരണം മൗലികാവകാശമല്ലെന്ന സുപ്രീം കോടതി വിധിക്കെതിരെ ഭീം ആർമി അദ്ധ്യക്ഷൻ ചന്ദ്രശേഖർ ആസാദി​​ൻെറ നേതൃത്വത്തിൽ പാർലമെന്റിലേക്ക് മാർച്ച്​ നടത്തി. 'ആരക്ഷൻ ബച്ചാവോ' എന്ന പേരിലാണ് മാർച്ച് സംഘടിപ്പിച്ചത്.

മാണ്ഡി ഹൗസിൽനിന്നാണ്​ മാർച്ച് ആരംഭിച്ചത്​. ഇതേ ആവശ്യമുന്നയിച്ച്​ ഈ മാസം 23ന്​ ഭാരത്​ ബന്ദ്​ പ്രഖ്യാപിച്ചിട്ടുണ്ട്​. കേരളത്തിൽ വിവിധ പട്ടിക ജാതി - വർഗ സംഘടനകൾ ഹർത്താലും പ്രഖ്യാപിച്ചിട്ടുണ്ട്​. വിഷയത്തില്‍ പാര്‍ലമെന്റില്‍ നിയമനിര്‍മ്മാണം ആവശ്യപ്പെട്ടുകൂടിയാണ് വിവിധ പട്ടികജാതി പട്ടിക വര്‍ഗ സംഘടനകളുടെ സംയുക്ത സമിതി യോഗം സംസ്ഥാനവ്യാപകമായി ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിച്ചത്.

Next Story
Read More >>