മികച്ച കോൺസ്റ്റബിളിനുള്ള പുരസ്‌കാരം നേടി, പിറ്റേന്ന് കൈക്കൂലിക്കേസില്‍ അറസ്റ്റില്‍

തെലങ്കാന സർക്കാരാണ് മികച്ച കോൺസ്റ്റബിളിനുള്ള പുരസ്‌കാരം നൽകി റെഡ്ഡിയെ ആദരിച്ചത്

മികച്ച കോൺസ്റ്റബിളിനുള്ള പുരസ്‌കാരം നേടി, പിറ്റേന്ന് കൈക്കൂലിക്കേസില്‍ അറസ്റ്റില്‍

ഹൈദരാബാദ്: മികച്ച കോൺസ്റ്റബിളിനുള്ള പുരസ്‌കാരം നേടിയ പൊലീസുകാരൻ മണിക്കൂറുകളുടെ വ്യത്യാസത്തിൽ കൈക്കൂലി കേസിൽ അറസ്റ്റിൽ.മെഹ്ബൂബ്നഗറിലെ ഐ-ടൗൺ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസുകാരനായ തിരുപതി റെഡ്ഡിയാണ് കൈക്കൂലി വാങ്ങിയതിന് പിടിയിലായത്.സ്വാതന്ത്ര്യദിനത്തില്‍ മികച്ച കോ‍ണ്‍സ്റ്റബിളിനുള്ള പുരസ്‌കാരം ലഭിച്ചതിനു പിറ്റേന്ന് ഇദ്ദേഹത്തെ 17000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ അഴിമതി വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്യുകയായിരുന്നു.

തെലങ്കാന സർക്കാരാണ് മികച്ച കോൺസ്റ്റബിളിനുള്ള പുരസ്‌കാരം നൽകി റെഡ്ഡിയെ ആദരിച്ചത്. സംസ്ഥാനത്തെ ആഭ്യന്തരമന്ത്രി ശ്രീനിവാസ് ഗൗണ്ടായിരുന്നു ഇദ്ദേഹത്തിന് പുരസ്‌കാരം സമ്മാനിച്ചത്. പൊലീസ് സൂപ്രണ്ട് രമാ രാജേശ്വരിയുടെ സാന്നിദ്ധ്യത്തിലായിരുന്നു പുരസ്‌കാരം നൽകിയത്.

Read More >>