എല്ലാവരും ഒത്തുചേരാനും ജനാധിപത്യം വീണ്ടെടുക്കാനും സമയമായി: പ്രശാന്ത് ഭൂഷൺ

മോദിസർക്കാറിൻെറ പൗരത്വ നിമയ ഭേദ​ഗതിയടക്കമുള്ള വിഷയങ്ങളിൽ സർക്കാറിനെതിരെ നിരന്തരമായ വിമർശനം ഉന്നയിക്കുന്ന വ്യക്തിയാണ് പ്രശാന്ത് ഭൂഷൺ.

എല്ലാവരും ഒത്തുചേരാനും ജനാധിപത്യം വീണ്ടെടുക്കാനും സമയമായി: പ്രശാന്ത് ഭൂഷൺ

രാജ്യം 71ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളയിൽ രാജ്യത്തെ സംഭവ വികാസങ്ങളിൽ ആശങ്ക പങ്കുവെച്ച് മുതിർന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ. രാഷ്ട്ര ശില്‍പികള്‍ വാഗ്ദാനം ചെയ്ത നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ ലക്ഷ്യങ്ങളിലേക്ക് നമ്മൾ അടുക്കുകയാണോ, അകലുകയാണോ ചെയ്യുന്നതെന്ന് അദ്ദേഹം ചോദിച്ചു.

എല്ലാവരും ഒത്തുചേരാനും ജനാധിപത്യം വീണ്ടെടുക്കാനുള്ള സമയമായെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിൻെറ പ്രതികരണം. നമ്മളുടെ റിപ്പബ്ലിക് സ്ഥാപിച്ച് 70-ാം വർഷത്തിൽ, നമ്മുടെ സ്ഥാപക പിതാക്കന്മാർ എല്ലാവരോടും വാഗ്ദാനം ചെയ്ത കാര്യങ്ങൾ ഓർക്കുക: നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം. നമ്മൾ അവയിലേക്കാണോ അതോ ഈ ലക്ഷ്യങ്ങളിൽ നിന്ന് മാറുകയാണോ? നാമെല്ലാവരും ഒത്തുചേരാനും റിപ്പബ്ലിക് വീണ്ടെടുക്കാനും സമയമായി.- പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തു.

മോദിസർക്കാറിൻെറ പൗരത്വ നിമയ ഭേദ​ഗതിയടക്കമുള്ള വിഷയങ്ങളിൽ സർക്കാറിനെതിരെ നിരന്തരമായ വിമർശനം ഉന്നയിക്കുന്ന വ്യക്തിയാണ് പ്രശാന്ത് ഭൂഷൺ. എൻആർസിയിൽ നിന്നും പുറത്താക്കുന്നവരെ പാർപ്പിക്കാൻ രാജ്യത്ത് തടങ്കൽ പാളയങ്ങളില്ലന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാദം ചിത്രങ്ങൾ സഹിതം അദ്ദേഹം പൊളിച്ചടക്കിയിരുന്നു.

Read More >>