പൗരത്വ നിയമം നോട്ട് നിരോധനത്തിന് തുല്ല്യം; ദുരിതമനുഭവിക്കുന്നത് ദരിദ്രരും പാർശ്വവത്കരിക്കപ്പെട്ടവരും: പ്രശാന്ത് കിഷോര്‍

ദേശ വ്യാപകമായി എൻ‌.ആർ‌.സി നടപ്പാക്കുകയെന്നാല്‍ പൗരത്വം നിരോധിക്കുന്നതിന് തുല്യമാണ്.

പൗരത്വ നിയമം നോട്ട് നിരോധനത്തിന് തുല്ല്യം; ദുരിതമനുഭവിക്കുന്നത് ദരിദ്രരും പാർശ്വവത്കരിക്കപ്പെട്ടവരും: പ്രശാന്ത് കിഷോര്‍

ദേശീയ പൗരത്വ നിയമത്തില്‍ ബി.ജെ.പിക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ജെ.ഡി.യു നേതാവും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോര്‍. പൗരത്വ നിയമം നോട്ട് നിരോധനത്തിന് സമാനമാണെന്ന് പ്രശാന്ത് കിഷോർ പറഞ്ഞു. ഇതിൻെറ ദുരിതം അനുഭവിക്കുന്നത് പാവപ്പെട്ടരും പാർശ്വവത്കരിക്കപ്പെട്ടവരുമാണെന്ന് അദ്ദേഹം പറഞ്ഞു. ട്വീറ്റിലൂടെയാണ് പ്രശാന്ത് കിഷോറിൻെറ വിമർശനം.

'ദേശ വ്യാപകമായി എൻ‌.ആർ‌.സി നടപ്പാക്കുകയെന്നാല്‍ പൗരത്വം നിരോധിക്കുന്നതിന് തുല്യമാണ്. തെളിവ് നല്‍കുന്നത് വരെ നിങ്ങളുടെ പൗരത്വം അസാധുവാണ്. ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത് ദരിദ്രരും പാർശ്വവത്കരിക്കപ്പെട്ടവരുമാണ്. അനുഭവത്തിൽ നിന്ന് നമുക്ക് അത് അറിയാമല്ലോ. "- പ്രശാന്ത് കിഷോർ ട്വീറ്റ് ചെയ്തു.

എന്‍.ഡി.എ സര്‍ക്കാര്‍ പാസ്സാക്കിയ പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും മാരകമായ ചേരുവകളാണെന്ന് കഴിഞ്ഞ ദിവസം കിഷോർ പ്രതികരിച്ചിരുന്നു. നിയമത്തിനെ പിന്തുണച്ചതുമായി ബന്ധപ്പെട്ട് നിതീഷുമായി ഇടഞ്ഞു നിൽക്കുന്ന കിഷോറിനെ അനുനയിപ്പിക്കാൻ ജെ.ഡി.യു തീവ്ര ശ്രമമാണ് നടത്തുന്നത്. അതിനിടെ ദേശീയ പൗരത്വ രജിസ്റ്റര്‍ ബിഹാറില്‍ നടപ്പാക്കില്ലെന്ന് പ്രശാന്തിന് നിതീഷ് കുമാര്‍ ഉറപ്പ് നല്‍കിയതായും റിപ്പോർട്ടുകളുണ്ട്.

Read More >>