''ബിജെപി ഗോ ബാക്; സിഎഎയെ ഞങ്ങള്‍ അംഗീകരിക്കില്ല'': പ്രതിഷേധം തിളച്ച് അസം

ഒരു ഡസനിലേറെ എ‌എ‌എസ്‌യു പ്രവർത്തകരാണ് മന്ത്രിയെ വഴിയിൽ തടഞ്ഞ് പ്രതിഷേധിച്ചത്.

ഗുവാഹത്തി: സിഎഎവിരുദ്ധ പ്രതിഷേധക്കാരുടെ ചൂടറിഞ്ഞ് അസമിൽ പുതിയതായി സത്യപ്രതിജ്ഞ ചെയ്ത മന്ത്രി ജോഗൻ മോഹൻ. സത്യപ്രതിജ്ഞ ചടങ്ങുകള്‍ക്ക് ശേഷം ശിവസാഗർ ജില്ലയിലെ സ്വന്തം മണ്ഡലമായ മഹ്മറയിലേക്ക് പോകുന്നതിനിയാണ് മന്ത്രിക്കെതിരെ ആള്‍ അസം സ്റ്റ്യുഡന്റ്‌സ് യൂണിയന്റെ പ്രതിഷേധം.

മന്ത്രിയെ വഴിയിൽ തടഞ്ഞ എ‌എ‌എസ്‌യു പ്രവർത്തകർ കരിങ്കൊടി കാട്ടുകയായിരുന്നു. സത്യപ്രതിജ്ഞ ചെയ്ത് വെറും ഒരു ദിവസത്തിനുള്ളിലാണ് മന്ത്രിക്ക് സ്വന്തം മണ്ഡലത്തിൽ പോലും കനത്ത പ്രതിഷേധം നേരിടേണ്ടി വന്നത്. ഒരു ഡസനിലേറെ എ‌എ‌എസ്‌യു പ്രവർത്തകരാണ് മന്ത്രിയെ വഴിയിൽ തടഞ്ഞ് പ്രതിഷേധിച്ചത്.

''ജോഗന്‍ മോഹന്‍ ഗോ ബാക്... സിഎഎ ഞങ്ങള്‍ അംഗീകരിക്കില്ല, ബിജെപി ഗോ ബാക്''-തുടങ്ങിയ മുദ്രാവക്യങ്ങള്‍ വിളിച്ചായിരുന്നു പ്രതിഷേധം. ശനിയാഴ്ചയാണ് ജോഗൻ മോഹൻെറ സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. റവന്യൂവടക്കമുള്ള വകുപ്പുകളുടെ സ്വതന്ത്ര ചുമതലയാണ് ജോഗന് ലഭിച്ചിട്ടുള്ളത്. ഈ മാസം 15ന് അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിനേയും എഎഎസ്‌യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയിരുന്നു.

Read More >>