കോണ്‍ഗ്രസ് ഇന്ത്യന്‍ പാരമ്പര്യത്തിനെതിര്; രാജ് നാഥ് സിങിനെ പിന്തുണച്ച് അമിത്ഷാ

ഭാരതീയ ജനതാ പാർട്ടിയെ എതിർക്കുകയെന്നതാണ് കോൺഗ്രസിന്റെ ഏക ലക്ഷ്യം. ഇന്ത്യൻ പാരമ്പര്യമനുസരിച്ചാണ് പ്രതിരോധ മന്ത്രി പൂജ നടത്തിയത്.

കോണ്‍ഗ്രസ് ഇന്ത്യന്‍ പാരമ്പര്യത്തിനെതിര്; രാജ് നാഥ് സിങിനെ പിന്തുണച്ച് അമിത്ഷാ

റഫാൽ യുദ്ധവിമാത്തിൽ പൂജ നടത്തിയ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങിൻെറ നടപടിയെ പിന്തുണച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. റഫാൽ വിമാനത്തിൽ നടത്തിയ പൂജയെ വിമർശിക്കുന്ന കോൺഗ്രസ് പാരമ്പര്യ രീതികളെ വെല്ലുവിളിക്കുകയാണെന്ന് അമിത് ഷാ പറഞ്ഞു.

ഭാരതീയ ജനതാ പാർട്ടിയെ എതിർക്കുകയെന്നതാണ് കോൺഗ്രസിന്റെ ഏക ലക്ഷ്യം. ഇന്ത്യൻ പാരമ്പര്യമനുസരിച്ചാണ് പ്രതിരോധ മന്ത്രി പൂജ നടത്തിയത്. ഇതിനെ എതിർക്കുന്ന കോൺ​ഗ്രസ് പാരമ്പര്യത്തെ വെല്ലുവിളിക്കുകയാണ്. എന്താണ് ചെയ്യേണ്ടത്, എന്തിനെയാണ് വിമർശിക്കേണ്ടത് എന്നതിനെക്കുറിച്ച് അവർ ആലോചിക്കണമെന്നും ഷാ കൂട്ടിച്ചേർത്തു.

ഹരിയാനയിൽ ഒരു റാലിയെ അഭിസംബോധന ചെയ്യവേയാണ് ഷായുടെ പരാമർശം. കഴിഞ്ഞ ദിവസം ആദ്യ റഫാല്‍ യുദ്ധവിമാനം റഷ്യ ഇന്ത്യയ്ക്ക് കൈമാറുന്ന ചടങ്ങിനിടെയാണ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് റഫാലിൽ പൂജ നടത്തിയത്. ഇതിനെതിരെ നിരവധിയാളുകൾ രം​ഗത്തുവന്നിരുന്നു.

Next Story
Read More >>