കേരളത്തിലെ മഴക്കാലദുരിതം: കർഷകരെ സഹായിക്കണമെന്ന് രാഹുൽ ഗാന്ധി; ആർ.ബി.ഐ ഗവർണർക്ക് കത്തയച്ചു

മൊറട്ടോറിയം നീട്ടണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി റിസർവ് ബാങ്ക് ഗവർണർക്ക് കത്തയച്ചു. 2019 ഡിസംബർ 31ലേക്ക് മൊറട്ടോറിയം നീട്ടണമെന്ന് കത്തിൽ പറയുന്നു.

കേരളത്തിലെ മഴക്കാലദുരിതം: കർഷകരെ സഹായിക്കണമെന്ന്  രാഹുൽ ഗാന്ധി; ആർ.ബി.ഐ ഗവർണർക്ക് കത്തയച്ചു

ന്യൂഡൽഹി: പ്രളയത്തിൽ കർഷകർക്ക് കൈത്താങ്ങായി കോൺഗ്രസ് നേതാവും വയനാട് ലോക്‌സഭാ എം.പിയുമായ രാഹുൽ ഗാന്ധി. കനത്ത മഴയില്‍ ദുരിതമനുഭവിക്കുന്ന കർഷകർക്ക് വിളവായ്പകൾ തിരിച്ചടയ്ക്കുന്നതിനുള്ള മൊറട്ടോറിയം നീട്ടണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന് കത്തയച്ചു. 2019 ഡിസംബർ 31ലേക്ക് മൊറട്ടോറിയം നീട്ടണമെന്ന് കത്തിൽ പറയുന്നു.

ഏകദേശം ഒരു വർഷം മുമ്പ്, നൂറ്റാണ്ടിലെ ഏറ്റവും രൂക്ഷമായ വെള്ളപ്പൊക്കത്തിനാണ് കേരളം സാക്ഷിയായത്. കർഷകർ തിരിച്ചടയ്ക്കാനുള്ള മൊറട്ടോറിയം 2019 ഡിസംബറിലേക്ക് നീട്ടാൻ റിസർവ് ബാങ്കിനോട് അഭ്യർത്ഥിക്കുന്നു എന്ന് രാഹുൽ കത്തിൽ പറയുന്നു.കനത്ത മഴ കൂടുതൽ ബാധിച്ച ജില്ലകളിലൊന്നായ വയനാട്ടിലെ രണ്ടു ദിവസത്തെ സന്ദർശനത്തിനു ശേഷമാണ് രാഹുൽ കത്ത് അയച്ചത്. പ്രകൃതി ദുരന്തം ധൈര്യത്തോടെ നേരിട്ട കേരള ജനതയെ അദ്ദേഹം പ്രശംസിച്ചിരുന്നു. കേരളത്തിന് വേണ്ട സഹായങ്ങൾ നൽകണമെന്ന് പ്രധാനമന്ത്രിയോടും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

Read More >>