രാഹുല്‍ ഗാന്ധിക്ക് വെല്ലുവിളികളില്ല; അദ്ധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങിവരുമെന്നും ഛത്തീസ്ഗഢ് മുഖ്യമന്ത്രി

ഇന്ദിരാ ​ഗാന്ധിക്ക് പോലും നേതൃത്വത്തെച്ചൊല്ലി പാര്‍ട്ടിയില്‍നിന്നും വെല്ലുവിളികള്‍ ഉയര്‍ന്നിരുന്നവെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.

രാഹുല്‍ ഗാന്ധിക്ക് വെല്ലുവിളികളില്ല; അദ്ധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങിവരുമെന്നും ഛത്തീസ്ഗഢ് മുഖ്യമന്ത്രി

രാഹുൽ ​ഗാന്ധിയുടെ നേതൃത്വത്തെ കോണ്‍ഗ്രസ് ഒരിക്കലും ചോദ്യം ചെയ്തിട്ടില്ലെന്നും വെെകാതെ തന്നെ അദ്ദേ​ഹം അദ്ധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ഛത്തീസ്ഗഡ് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ഭാഗേല്‍. രാഹുലിൻെറ അനുയായികളെ ഒരു വിഭാ​ഗം അടിച്ചമർത്താൻ ശ്രമം നടത്തുന്നുവെന്നുള്ള ആരോപണങ്ങൾ നിലനിൽക്കുന്നതിനിടെയാണ് രാഹുലിന് ഭൂപേഷ് ഭാഗേലിൻെറ പിന്തുണ.

ഇന്ദിരാ ​ഗാന്ധിക്ക് പോലും നേതൃത്വത്തെച്ചൊല്ലി പാര്‍ട്ടിയില്‍നിന്നും വെല്ലുവിളികള്‍ ഉയര്‍ന്നിരുന്നവെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. രാജീവ്ജിയും സോണിയാജിയും അത് നേരിട്ടിരുന്നു. പക്ഷേ, രാഹുല്‍ഗാന്ധിയുടെ നേരെ അങ്ങനെയൊന്ന് ഇല്ല. ഒരു പ്രവർത്തകനോ നേതാവോ അദ്ദേ​ഹത്തിൻെറ നേതൃത്വത്തെ ചോദ്യം ചെയ്തിട്ടില്ല.

ആരെങ്കിലും വ്യക്തിപരമായോ മറിച്ചോ എന്തെങ്കിലും അഭിപ്രായമുന്നയിച്ചാല്‍ത്തന്നെ അതിനെ പരിഗണിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. അധികം വൈകാതെ തന്നെ രാഹുല്‍ പാര്‍ട്ടി നേതൃത്വത്തിലേക്ക് എത്തുമെന്നും ഭാഗേല്‍ പ്രത്യാശ പ്രകടിപ്പിച്ചു. കോണ്‍ഗ്രസ് അദ്ധ്യക്ഷ പദമൊഴിഞ്ഞ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് രം​ഗത്തെത്തിയതിന് പിന്നാലെയാണ് ഭൂപേഷ് ഭാഗേലിൻെറ പ്രതികരണം.

Read More >>