ആണവായുധ നയത്തിൽ മാറ്റങ്ങൾ ഉണ്ടായേക്കാം; മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

സംഘർഷമുണ്ടായാൽ ഇന്ത്യ ആദ്യം ആണവായുധം പ്രയോഗിക്കില്ല എന്നതാണ് ഇന്ത്യയുടെ നയം എന്നാൽ അന്നത്തെ സാഹചര്യത്തെ ആശ്രയിച്ച് ആ നയത്തിൽ മാറ്റുണ്ടാവും

ആണവായുധ നയത്തിൽ മാറ്റങ്ങൾ  ഉണ്ടായേക്കാം; മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

പൊഖ്റാൻ : ഇന്ത്യയുടെ ആണവായുധ നയത്തിൽ മാറ്റങ്ങൾ ഉണ്ടായേക്കാമെന്ന മുന്നറിയിപ്പുമായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ആണവായുധം ആദ്യം ഉപയോഗിക്കില്ല എന്ന ഇന്ത്യയുടെ നയം എക്കാലത്തേക്കുമുള്ളതല്ലെന്നും ഭാവിയിൽ സാഹചര്യങ്ങൾക്ക് അനുസരിച്ച് ഈ നയം മാറാമെന്നും അദ്ദേഹം പറഞ്ഞു.

സംഘർഷമുണ്ടായാൽ ഇന്ത്യ ആദ്യം ആണവായുധം പ്രയോഗിക്കില്ല എന്നതാണ് ഇന്ത്യയുടെ നയം എന്നാൽ അന്നത്തെ സാഹചര്യത്തെ ആശ്രയിച്ച് ആ നയത്തിൽ മാറ്റുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. അടൽ ബിഹാരി വാജ്‌പേയിയുടെ ഒന്നാം ചമര വാർഷികത്തോടനുബന്ധിച്ച് രാജസ്ഥാനിലെ പൊഖ്‌റാനിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാക്‌സ്താനുള്ള മുന്നറിയിപ്പ് എന്ന നിലയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

Read More >>