അയോധ്യ രാമക്ഷേത്ര നിര്‍മ്മാണം നവംബറില്‍ ആരംഭിക്കുമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

രാമജന്മഭൂമി- ബാബറി മസ്ജിദ് കേസിൽ സുപ്രിം കോടതി വിധി രാമക്ഷേത്രത്തിന് അനുകൂലമായിരിക്കുമെന്നും സ്വാമി പറഞ്ഞു

അയോധ്യ രാമക്ഷേത്ര നിര്‍മ്മാണം നവംബറില്‍ ആരംഭിക്കുമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ലഖ്‌നൗ: അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണം നവംബറിൽ ആരംഭിക്കുമെന്ന് ബി.ജെ.പി മുതിർന്ന നേതാവ് സുബ്രഹ്മണ്യൻ സ്വാമി. നിലവിൽ വാദം കേൾക്കുന്ന രാമജന്മഭൂമി- ബാബറി മസ്ജിദ് കേസിൽ സുപ്രിം കോടതി വിധി രാമക്ഷേത്രത്തിന് അനുകൂലമായിരിക്കുമെന്നും സ്വാമി പറഞ്ഞു. ആരാധനയ്ക്കുള്ള അവകാശം മൗലികാവകാശമാണ്.ഇത് ആർക്കും അവഗണിക്കാനോ അപഹരിക്കാനോ ആവില്ല.പ്രഭു രാമന്റെ ജനന സ്ഥലത്തുള്ള ക്ഷേത്രം നീക്കം ചെയ്യാൻ കഴിയില്ലെന്നും അയോധ്യ സന്ദർശനത്തിനിടെ എം.പി പറഞ്ഞു.

അയോധ്യയിൽ രാമ ക്ഷേത്രനിർമ്മാണം വേഗത്തിലാക്കാൻ പ്രധാനമന്ത്രിയുടേ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ നടപടി എടുക്കണമെന്ന് എൻ.ഡി.എയുടെ സഖ്യകക്ഷിയായ ശിവ്‌സേനയുടെ മേധാവി ഉദ്ദവ് താക്കറെ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ബി.ജെ.പി നേതാവിന്റെ പരാമർശം.

Read More >>