പുത്തന്‍ 20 രൂപ നോട്ട് പുറത്തിറക്കി

രാജ്യത്തിന്റെ പൈതൃകം വ്യക്തമാക്കുന്ന എല്ലോറ ഗുഹയുടെ ചിത്രം നോട്ടിനു പുറകിലുണ്ടാകും.

പുത്തന്‍ 20 രൂപ നോട്ട് പുറത്തിറക്കി

മുംബൈ: പുതിയതായി പുറത്തിറക്കുന്ന ഇരുപത് രൂപാ നോട്ടിന്റെ മാതൃക റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ടു. പച്ചകലർന്ന മഞ്ഞനിറമാണ്.

രാജ്യത്തിന്റെ പൈതൃകം വ്യക്തമാക്കുന്ന എല്ലോറ ഗുഹയുടെ ചിത്രം നോട്ടിനു പുറകിലുണ്ടാകും. മറ്റു നോട്ടുകളിലുള്ളതുപോലെ മഹാത്മാഗാന്ധിയുടെ ചിത്രം, ഗവർണറുടെ ഒപ്പ്, അശോകസ്തംഭം, സ്വഛ് ഭാരത് ലോഗോ എന്നിവയും പുതിയ നോട്ടിൽ ഉണ്ടാവും.

63 മില്ലി മീറ്റർ 129 മില്ലിമീറ്റർ നീളത്തിലും വീതിയിലുമാണ് നോട്ടിന്റെ നിർമ്മാണം.

Read More >>