റോഡരികില്‍ കിടക്കുന്നവര്‍ക്കിടയിലേക്ക് ബസ് പാഞ്ഞുകയറി; ഏഴു പേര്‍ മരിച്ചു

മരിച്ചവരിൽ നാലുപേർ സ്ത്രീകളും മൂന്നുപേർ കുട്ടികളുമാണ്.

റോഡരികില്‍ കിടക്കുന്നവര്‍ക്കിടയിലേക്ക് ബസ് പാഞ്ഞുകയറി; ഏഴു പേര്‍ മരിച്ചു

ലഖ്‌നൗ: ഉത്തർ പ്രദേശിലെ ബുലന്ദ്ഷഹർ ജില്ലയിൽ അമിത വേഗതയിലെത്തിയ വാഹനമിടിച്ച് റോഡിനരികിൽ കിടക്കുകയായിരുന്ന ഏഴുപേർ മരിച്ചു. മരിച്ചവരിൽ നാലുപേർ സ്ത്രീകളും മൂന്നുപേർ കുട്ടികളുമാണ്. തീർത്ഥാടനത്തിനായി എത്തിയവരാണ് മരിച്ചത്. ഹത്രാസ് സ്വദേശികളായ ഇവർ ഗംഗയിൽ മുങ്ങി നൗരഘട്ടിലേക്ക് പോകാനിരിക്കയായിരുന്നു. വൈഷ്‌ണോ ദേവി ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയവരുടെ ബസ്സാണ് ഇടിച്ചത്.ഡ്രൈവറെ സംഭവ സ്ഥലത്തുനിന്നും പിടികൂടി. അന്വേഷണം നടക്കുകയാണ്. മൃതദേഹങ്ങൾ പോസ്റ്റു മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Read More >>