കടുത്ത പ്രതിഷേധത്തിനിടയിലും ആർ.ടി.ഐ ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി

ദേശീയ മനുഷ്യാവകാശ കമ്മിഷനെ പോലെ വിവരാവകാശ കമ്മിഷനെപല്ലില്ലാത്തകടുവയാക്കുന്നതാണ്‌ ബില്ലെന്ന്‌ കോൺഗ്രസ് എം.പി ശശി തരൂര്‍

കടുത്ത പ്രതിഷേധത്തിനിടയിലും ആർ.ടി.ഐ ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി


ന്യൂഡൽഹി: കേന്ദ്ര, സംസ്ഥാന വിവരാവകാശ കമ്മിഷണർമാരുടെ സേവന കാലാവധിയും ശമ്പളവും നിശ്ചയിക്കാൻ കേന്ദ്ര സർക്കാരിന് അധികാരം നൽകുന്ന വിവരാവകാശ ഭേദഗതി ബിൽ വലിയ പ്രതിഷേധത്തിനിടയിൽ ലോക്സഭ പാസാക്കി. ബില്ലിനെതിരെ ശക്തമായി ആഞടിച്ച പ്രതിപക്ഷം വിവരാവകാശ മേഖലയെ ദുർബലപ്പെടുത്തുതാണ് ഭേദഗതി ബില്ലെന്ന് ആരോപിച്ചു.

ദേശീയ മനുഷ്യാവകാശ കമ്മിഷനെ പോലെ വിവരാവകാശ കമ്മിഷനെപല്ലില്ലാത്തകടുവയാക്കുന്നതാണ്‌ ബില്ലെന്ന്‌ കോൺഗ്രസ് എം.പി ശശി തരൂര്‍ പറഞ്ഞു

പുതിയ നിർദ്ദേശപ്രകാരം സർക്കാരിന് വിവരാവകാശ കമ്മിഷ്ണറെ പിരിച്ചു വിടാനും നിയമിക്കാനും കഴിയുമെന്നും ഇത് ഒരു ഭേദഗതി ബില്ലല്ല, എലിമിനേഷൻ ബില്ലാണെന്നും തരൂർ ആരോപിച്ചു. വിവരാവകാശ നിയമം രാജ്യത്തിന്റെ ജനാധിപത്യത്തിന്റെ നേട്ടമാണെന്നും സര്‍ക്കാരിന്‍റെ നിക്ഷിപ്ത താല്പര്യങ്ങൾ അതിനു വെല്ലുവിളിയാവുമെന്നും . പൊതുജന അഭിപ്രായം മാനിച്ചുകൊണ്ടാണോ ബില്ല് പാസാക്കിയതെന്നും അദ്ദേഹം ചോദിച്ചു. പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ വിവരാവകാശ കമ്മിഷൻ വെളിപ്പെടുത്തുമെന്നതിനാലാണോ തിടുക്കത്തിൽ ബില്ല് ഭേദഗതി ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു. എന്നാൽ എന്നാൽ ആരോപണങ്ങളെ സർക്കാർ നിഷേധിച്ചു. വരുത്തിയ മാറ്റങ്ങൾ വിവരാവകാശ നിയമത്തിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപ്പാക്കുന്നതെന്നും പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുകയാണെന്നുംകേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് വ്യക്തമാക്കി. ഭേദഗതിയെ പിന്തുണ്യ്ക്കാൻ പ്രതിപക്ഷത്തോട് അദ്ദേഹം ആവശ്യപ്പട്ടു. സർക്കാർ നടപ്പിലാക്കുന്ന ഭേദഗതികൾ വിവരാവകാശ കമ്മിഷ്ണറെ വീട്ടുജോലിക്കാരാക്കുമെന്ന് ഡി.എം.കെ നതാവ് എ. രാജ പറഞ്ഞു.

രാജ്യസഭയിലും പാർലമെന്റിനു പുറത്തും ശക്തമായ എതിർപ്പുണ്ടായതിനെ തുടർന്നു മാറ്റി വച്ച ബില്ലാണ് ഒരു വർഷത്തിനു ശേഷം ലോക്സഭയിൽ അവതരിപ്പിച്ചത്.

വിവരാവകാശ കമ്മിഷനു മൂക്കുകയറിടുന്നതാണ് പുതിയ ബില്ലെന്നു വിവരാവകാശ പ്രവർത്തകർ പറഞ്ഞു. പുതിയ ബിൽ പ്രകാരം കമ്മിഷണർമാരുടെ കാലവധി സർക്കാറിനു നിശ്ചയിക്കാം.

Read More >>