അര്‍ദ്ധരാത്രിയില്‍ ഭരണഘടനയുടെ ആമുഖം വായിച്ച് ഷഹീന്‍ ബാഗില്‍ റിപ്പബ്ലിക് ദിന ആഘോഷം

സിഎഎക്കെതിരെ നൂറുകണക്കിനു സ്ത്രീകൾ നടത്തുന്ന പ്രതിഷേധ സമരത്തിൽ ഭരണഘടനയുടെ ആമുഖം വായിച്ചാണ് രാജ്യത്തിന്റെ 71ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചത്.

അര്‍ദ്ധരാത്രിയില്‍ ഭരണഘടനയുടെ ആമുഖം വായിച്ച് ഷഹീന്‍ ബാഗില്‍ റിപ്പബ്ലിക് ദിന ആഘോഷം

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം നടക്കുന്ന ഡൽഹിയിലെ ഷഹീൻ ബാഗിൽ ഭരണഘടന വായിച്ച് റിപ്പബ്ലിക് ദിന ആഘോഷം. സിഎഎക്കെതിരെ നൂറുകണക്കിനു സ്ത്രീകൾ നടത്തുന്ന പ്രതിഷേധ സമരത്തിൽ ഭരണഘടനയുടെ ആമുഖം വായിച്ചാണ് രാജ്യത്തിന്റെ 71ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചത്.

പ്രതിഷേധക്കാർ ദേശീയഗാനവും ആലപിച്ചു. അർദ്ധരാത്രിയിൽ നടന്ന പരിപാടിയിൽ ആയിരങ്ങൾ അണിചേർന്നു. അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുതിർന്നവരും കുട്ടികളുമായി നിരവധി പേർ പങ്കെടുക്കുന്ന പ്രതിഷേധം ഒന്നര മാസം പിന്നിടുകയാണ്.

Read More >>