നർമദയില്‍ നിന്ന് മുതലകളെ മാറ്റാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന്

പട്ടേൽ പ്രതിമയിലേക്ക് ബന്ധിപ്പിക്കുന്ന ജലവിമാന ടെർമിനലിന് വഴിയൊരുക്കാനായി കെവാദിയ കോളനി പ്രദേശത്തെ മൂന്നും നാലും തടാകങ്ങളിലെ നൂറോളം വരുന്ന മുതലകളെയാണ് മാറ്റാൻ തീരുമാനിച്ചിരിക്കുന്നത്.

നർമദയില്‍ നിന്ന് മുതലകളെ മാറ്റാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന്

വഡോദര: നർമദ അണക്കെട്ടിലെ തടാകം മൂന്നിൽ നിന്നും നാലിൽ നിന്നും നൂറോളം മുതലകളെ മാറ്റിപ്പാർപ്പിക്കാനുള്ള ഗുജറാത്ത് സർക്കാർ തീരുമാനത്തിനെതിരേ മൃഗസംരക്ഷണ സംഘടന മുഖ്യമന്ത്രിക്ക് കത്ത് നൽകി.

പട്ടേൽ പ്രതിമയിലേക്ക് ബന്ധിപ്പിക്കുന്ന ജലവിമാന ടെർമിനലിന് വഴിയൊരുക്കാനായി കെവാദിയ കോളനി പ്രദേശത്തെ മൂന്നും നാലും തടാകങ്ങളിലെ നൂറോളം വരുന്ന മുതലകളെയാണ് മാറ്റാൻ തീരുമാനിച്ചിരിക്കുന്നത്. വന്യ മൃഗസംരക്ഷണ പട്ടികയിൽ വംശനാശ ഭീഷണി നേരിടുന്ന ഇനമാണ് ഈ മുതലകൾ. ഇവയെ ജലസംഭരണിയിലേക്ക് മാറ്റുന്നത് നിരവധി പ്രശ്‌നങ്ങൾക്ക് കാരണമാവുമെന്നാണ് കത്തിൽ ചൂണ്ടിക്കാട്ടുന്നത്. സംഭരണിയിൽ ഇവ വേട്ടയാടപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. മുതലകളെ എല്ലാത്തിനേയും മാറ്റുന്നതിന് പകരം അവയെ എങ്ങനെ മികച്ച രീതിയിൽ വംശനാശം സംഭവിക്കാതെ സംരക്ഷിക്കാമെന്നാണ് സർക്കാർ ആലോചിക്കേണ്ടതെന്ന് കത്തിൽ പറയുന്നു. വനം വകുപ്പിന്റെ കണക്ക് പ്രകാരം 500 ലധികം മുതലകൾ മൂന്നും നാലും തടാകങ്ങളിലായി ബാക്കിയുണ്ട്.

Read More >>