സുഭാഷ് ചോപ്രയെ ഡൽഹി കോണ്‍ഗ്രസ് അദ്ധ്യക്ഷനായി നിയമിച്ചു

അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ഷീല ദിക്ഷിതിന്‍റെ പിന്‍ഗാമിയായാണ് സുഭാഷ് ചോപ്ര എത്തുന്നത്.

സുഭാഷ് ചോപ്രയെ ഡൽഹി കോണ്‍ഗ്രസ് അദ്ധ്യക്ഷനായി നിയമിച്ചു

ഡൽ​ഹി പിസിസിക്ക് പുതിയ അദ്ധ്യക്ഷൻ. കോണ്‍ഗ്രസ് നേതാവ് സുഭാഷ് ചോപ്രയെ ഡൽ​ഹി പിസിസി അധ്യക്ഷനായി തെര‍ഞ്ഞെടുത്തു. ഡൽഹിയിലെ നേതാക്കളുമായി പാര്‍ട്ടി ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി നടത്തി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് നിയമനം.

ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പിസിസി അധ്യക്ഷ സ്ഥാനത്തേയ്ക്ക് സുഭാഷ് ചോപ്ര എത്തുന്നത്. തെരഞ്ഞെടുപ്പ് പ്രചരണ സമിതി അധ്യക്ഷനായി കീർത്തി ആസാദിനെയും തെരഞ്ഞെടുത്തിട്ടുണ്ട്.

Read More >>