രാജ്യത്ത് 'സൂപ്പർ എമർജൻസി'; മോദി സര്‍ക്കാരിനെതിരെ ആഞടിച്ച് മമത ബാനര്‍ജി

ന്യൂഡൽഹി: കേന്ദ്രസർക്കാരിനെ ലക്ഷ്യം വച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി രംഗത്ത്. രാജ്യത്ത് 'സൂപ്പർ എമർജൻസി' എന്ന് മമത തന്റെ ട്വിറ്ററിൽ...

രാജ്യത്ത്

ന്യൂഡൽഹി: കേന്ദ്രസർക്കാരിനെ ലക്ഷ്യം വച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി രംഗത്ത്. രാജ്യത്ത് 'സൂപ്പർ എമർജൻസി' എന്ന് മമത തന്റെ ട്വിറ്ററിൽ കുറിച്ചു. രാജ്യത്ത് അടിയന്തരാവസ്ഥ നിലനിൽക്കുന്നു.അവകാശങ്ങളും സ്വാതന്ത്ര്യവും സംരക്ഷിക്കാൻ വേണ്ടതെല്ലാം ചെയ്യണമെന്നും ജനങ്ങളോട് മമത ആവശ്യപ്പെട്ടു.

ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള പ്രതിജ്ഞയെടുക്കാൻ അന്താരാഷ്ട്ര ജനാധിപത്യ ദിനത്തോട് അനുബന്ധിച്ച് പൗരന്മാരെ അനുമോദിച്ചുകൊണ്ട് മമത ആവശ്യപ്പെട്ടു. ഇന്ന് അന്താരാഷ്ട്ര ജനാധിപത്യ ദിനത്തിൽ, നമ്മുടെ രാജ്യം സ്ഥാപിച്ച ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുമെന്ന് വീണ്ടും പ്രതിജ്ഞ ചെയ്യാം.'സൂപ്പർ എമർജൻസിയുടെ' ഈ കാലഘട്ടത്തിൽ നമ്മുടെ ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളും സ്വാതന്ത്ര്യവും സംരക്ഷിക്കാൻ വേണ്ടതെല്ലാം നമ്മൾ ചെയ്യണം- മമത ട്വിറ്ററിൽ കുറിച്ചു.

Read More >>