എഴുപതൊക്കെ ഒരു പ്രായമാണോ, കള്ളനെ നേരിടാൻ ധൈര്യം മതി; വൃദ്ധ ദമ്പതികൾക്ക് തമിഴ്‌നാട് സർക്കാരിന്റെ ആദരം

കളക്ടറുടേയും പൊലീസിന്റെയും പ്രത്യേക ശുപാർശ പ്രകാരമാണ് തമിഴ്‌നാട് സർക്കാർ ഇരുവർക്കും സ്വാതന്ത്ര്യ ദിനത്തിൽ പുരസ്‌കാരം നൽകുന്നത്.

എഴുപതൊക്കെ ഒരു പ്രായമാണോ, കള്ളനെ നേരിടാൻ ധൈര്യം മതി; വൃദ്ധ ദമ്പതികൾക്ക് തമിഴ്‌നാട് സർക്കാരിന്റെ ആദരം

തിരുന്നൽവേലി: മുഖം മൂടി ധരിച്ചെത്തിയ കള്ളനെ നേരിട്ട വൃദ്ധ ദമ്പതികൾക്ക് തമിഴ്‌നാട് സർക്കാരിന്റെ ആദരം. മുഖം മൂടി ധരിച്ചെത്തിയ കൊള്ളക്കാരോട് പോരാടിയ അറുപത്തിയേഴുകാരിയായ സെന്താമരയ്ക്കും ഭർത്താവ് എഴുപത്തിരണ്ടുകാരൻ എസ്.ഷൺമുഖവേലിനുമാണ് തമിഴ്‌നാട് സർക്കാർ സ്വാതന്ത്ര്യ ദിന ചടങ്ങിൽ ധീരതയ്ക്കുള്ള പ്രത്യേക അവാർഡ് നൽകുന്നത്.

കവര്‍ച്ചക്കെത്തിയ സംഘത്തെ കയ്യില്‍ കിട്ടിയ കസേരയും ചെരുപ്പും ഉപയോഗിച്ച് തല്ലിയോടിച്ച ഇരുവരുടേയും വീഡിയോ സാമൂഹ്യമാദ്ധ്യമത്തിൽ വൈറലായിരുന്നു. വീട്ടിൽ സ്ഥാപിച്ച സി.സി.ടി.വി കാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് വൃദ്ധ ദമ്പതികളുടെ സാഹസികത പകർത്തിയത്.

വൃദ്ധ ദമ്പതികളുടെ ധൈര്യത്തെ അനുമോദിച്ച് നിരവധി പേർ രംഗത്തെത്തി. കളക്ടറുടേയും പൊലീസിന്റെയും പ്രത്യേക ശുപാർശ പ്രകാരമാണ് തമിഴ്‌നാട് സർക്കാർ ഇരുവർക്കും സ്വാതന്ത്ര്യ ദിനത്തിൽ പുരസ്‌കാരം നൽകുന്നത്.

മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പുരസ്‌കാരം കൈമാറും. ഇരുവർക്കും രണ്ട് ആൺകുട്ടികളും ഒരുമകളും ഉണ്ട്.

Read More >>