ഇത് ശരദ് ശർമ; രാം മന്ദിർ മൂവ്‌മെന്റിന്റെ ബുദ്ധികേന്ദ്രം

സമൂഹത്തിൽ ഐക്യം നിലനിൽക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതാണ് ഞങ്ങളുടെ ശ്രദ്ധ. കോടതി വിധി എല്ലാവരും സ്വീകരിക്കുന്നു. മുന്നിലുള്ളത് ഭാവിയിലെ ഭാഗമാണ്, അതിനാൽ ഇതിനെക്കുറിച്ച് അഭിപ്രായം പറയേണ്ട ആവശ്യമില്ല

ഇത് ശരദ് ശർമ; രാം മന്ദിർ മൂവ്‌മെന്റിന്റെ ബുദ്ധികേന്ദ്രം

ലഖ്‌നൗ: 1980 കളുടെ മധ്യത്തിൽ രാമക്ഷേത്ര മൂവ്‌മെന്റ് ശക്തമായി നിന്ന സമയത്താണ് അയോദ്ധ്യയിൽ നിന്നുള്ള ഒരു ചെറുപ്പക്കാരനാണ് പ്രചാരണത്തിന് നേതൃത്വം നൽകിയിരുന്നത്. സമപ്രായത്തിലുള്ള മറ്റ് ചെറുപ്പക്കാരെ അപേക്ഷിച്ച് ഈ ചെറുപ്പക്കാരന്റെ ചിന്താഗതികളും പ്രവർത്തനവും വ്യത്യസ്തമായിരുന്നു. നേരിട്ടുള്ള ഏറ്റുമുട്ടലുകളേക്കാൾ പിന്നണിയിൽ നിന്നുള്ള ചരടുവലികളോടായിരുന്നു ഈ ചെറുപ്പക്കാരന് താൽപര്യം. ആ ചെറുപ്പക്കാരനാണ് ശരദ് ശർമ.

രാമക്ഷേത്ര നിർമ്മാണമെന്ന മുദ്രാവാക്യമുയർത്തുള്ള മൂവ്‌മെന്റിന് നേതൃത്വം നൽകിയ ശരദ് ശർമ, വിശ്വഹിന്ദു പരിഷദ് (വി.എച്ച്.പി), അയോദ്ധ്യയിലെ പുരോഹിതർ എന്നിവരുടെ മാത്രമല്ല, മാദ്ധ്യമപ്രവർത്തകർക്കിടയിൽ പോലും വിവരങ്ങളുടെ ഏകോപനം നടത്തിയ ബുദ്ധി കേന്ദ്രമായി ശരദ് ശർമ.

40 വയസ് പിന്നിടുന്ന ശരദ് ശർമ, അദ്ദേഹത്തിന്റെ മൂന്ന് ദശാബ്ദകാലത്തെ ജീവിതം രാമ ക്ഷേത്ര നിർമ്മാണത്തിനായി മാറ്റിവച്ചു. അയോദ്ധ്യയിൽ രാമജന്മഭൂമി-ബാബരി മസ്ജിദ് തർക്കവുമായി ബന്ധപ്പെട്ട് വാർത്തകൾ ശേഖരിക്കാൻ വരുന്ന മാദ്ധ്യമപ്രവർത്തകർ ആദ്യം സമീപിക്കുക ശരദ് ശർമയെയായിരിക്കും.

' രാമക്ഷേത്ര നിർമ്മാണം അയോദ്ധ്യയിൽ ഒരു കൊടുങ്കാറ്റായി മാറിയ സമയമായിരുന്നു അത്. ആയിരക്കണക്കിന് പേരിൽ ഒരാളായാണ് എന്റെ സംഘടനയും അതിൽ പങ്കെടുത്തത്. എന്നാൽ ക്രമേണ വി.എച്ച്.പി മാത്രം ഇതിൽ ശക്തമായികൊണ്ടിരുന്നു. അയോദ്ധ്യയെക്കുറിച്ചും അതിന്റെ ഭൂമിശാസ്ത്രം, മന്ദിർ, പുരോഹിതർ,ഋഷിമാർ എന്നിവരെക്കുറിച്ചെല്ലാം കൂടുതൽ മനസ്സിലാക്കിയത് എനിക്ക് ഗുണം ചെയ്തു. അതുകൊണ്ട് തന്നെ രാമക്ഷേത്ര നിർമ്മാണത്തിൽ വി.എച്ച്.പിക്കും പുരോഹിതർക്കും ഋഷിമാർക്കുമിടയിൽ ഒരു ദൂതനായി പ്രവർത്തിക്കാൻ എനിക്ക് സാധിച്ചു.'- ശരദ് ശർമ പറഞ്ഞു.

1992ൽ ബാബരി മസ്ജിദ് തകർക്കപ്പെടുമ്പോൾ ശരദ് ശർമ ബജ്‌രംഗ്ദളിലായിരുന്നു. നിർഭാഗ്യകരമായ ദിവസമാണ് അതെന്നാണ് അദ്ദേഹം പറഞ്ഞത്.' 1992 ഡിസംബർ ആറ് നിർഭാഗ്യകരമായ ഒരു ദിവസമാണ്. അന്ന് ഓഫിസിൽ തിരക്കുപിടിച്ച ജോലിയായതിനാൽ എനിക്ക് അവിടം സന്ദര്‍ശിക്കാന്‍ സാധിച്ചില്ല. വൈകുന്നേരത്തിന് ശേഷമാണ് എനിക്ക് സ്ഥലം സന്ദർശിക്കാൻ സാധിച്ചത്.' ശരദ് ശർമ പറഞ്ഞു. പിന്നീട് എൽഎൽബി പൂർത്തിയാക്കിയ ശേഷം അദ്ദേഹം വി.എച്ച്.പിയിൽ ചേർന്നു.

1998 ൽ അദ്ദേഹത്തെ വിഎച്ച്പിയുടെ വക്താവാക്കി. അന്നുമുതൽ അദ്ദേഹത്തിന്റെ ജോലി പ്രമുഖരായ പുരോഹിതർക്കും ഋഷിമാർക്കുമിടയിൽ ആശയവിനിമയം ഏകോപിപ്പിക്കുക, കൈമാറുക എന്നിവയായിരുന്നു. ഇവ തനിക്ക് ലഭിച്ച ഏറ്റവും വലിയ കടമകളും അവസരങ്ങളുമാണെന്ന് അദ്ദേഹം പറയുന്നു.

അയോദ്ധ്യ കേസിൽ ചരിത്രപരമായ വിധി വന്നതിന് ശേഷം അദ്ദേഹത്തിന്റെ ഭാവി നടപടികൾ ആരാഞ്ഞ മാദ്ധ്യമപ്രവർത്തകരോടുള്ള മറുപടി ഇങ്ങനെ:''സമൂഹത്തിൽ ഐക്യം നിലനിൽക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതാണ് ഞങ്ങളുടെ ശ്രദ്ധ. കോടതി വിധി എല്ലാവരും സ്വീകരിക്കുന്നു. മുന്നിലുള്ളത് ഭാവിയിലെ ഭാഗമാണ്, അതിനാൽ ഇതിനെക്കുറിച്ച് അഭിപ്രായം പറയേണ്ട ആവശ്യമില്ല'.

Read More >>