തിരുമല: ഭക്തന് ലഭിച്ച പ്രസാദത്തില്‍ സൂചി

ക്ഷേത്രത്തിലെ പ്രസാദത്തിന്റെ ഗുണമേന്മ ചോദ്യം ചെയ്യുന്നതാണ് ഈ സംഭവം.

തിരുമല: ഭക്തന് ലഭിച്ച പ്രസാദത്തില്‍ സൂചി


നെല്ലൂര്‍: തിരുമലയിലെ ബാലാജി ക്ഷേത്രത്തിലെ പ്രസാദമായ ലഡുവില്‍ നിന്നും ഭക്തന് സൂചി ലഭിച്ചത് ചര്‍ച്ചയാകുന്നു. ദിവസേന ആയിര കണക്കിനാളുകള്‍ സന്ദര്‍ശിക്കുന്ന ക്ഷേത്രത്തിലെ പ്രസാദത്തിന്റെ ഗുണമേന്മ ചോദ്യം ചെയ്യുന്നതാണ് ഈ സംഭവം.

ശങ്കര്‍ റെഡി എന്ന ഭക്തനാണ് പ്രസാദത്തില്‍ നിന്നും സൂചി ലഭിച്ചത്. റായചോട്ടിക്കടുത്തുള്ള ദേവഗുഡിപ്പള്ളി സ്വദേശിയാണ് ശങ്കര്‍ റെഡ്ഡി. അദ്ദേഹവും സഹോദരനും അമ്പലത്തില്‍ നിന്ന് പ്രാര്‍ത്ഥിച്ചിറങ്ങുമ്പോഴാണ് പ്രസാദം വാങ്ങിയത്. വീട്ടിലെത്തി കഴിക്കാന്‍ തുടങ്ങുമ്പോഴാണ് സൂചി ശ്രദ്ധയില്‍പ്പെട്ടത്.

സംഭവത്തിന്റെ പ്രധാന്യം മനസിലാക്കി ടി.ടി.ഡി ചെയര്‍മാന്‍ ശുഭ റെഡ്ഡി സ്‌പെഷ്യല്‍ ഓഫീസര്‍ ധര്‍മ്മ റെഡ്ഡിയോട് ജോലിയില്‍ അലക്ഷ്യത കാണിച്ച ജീവനക്കാരനെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടു

Read More >>