ഒടുവില്‍ എത്തിയവര്‍ തന്നത് 25,000 കോടി; തത്കാലില്‍ നിന്നും റെയില്‍വേക്ക് ലാഭം കോടികള്‍

സെക്കന്‍ഡ് ക്ലാസ് ടിക്കറ്റിന് 10 ശതമാനം അധികം ചാര്‍ജും മറ്റെല്ലാ ക്ലാസുകള്‍ക്കും 30 ശതമാനം ചാര്‍ജുമാണ് തത്കാല്‍ സംവിധാനത്തില്‍ ഈടാക്കുന്നത്.

ഒടുവില്‍ എത്തിയവര്‍ തന്നത് 25,000 കോടി; തത്കാലില്‍ നിന്നും റെയില്‍വേക്ക് ലാഭം കോടികള്‍

ന്യൂഡല്‍ഹി: അവസാനനിമിഷമെത്തുന്ന യാത്രക്കാര്‍ക്കുള്ള ടിക്കറ്റ് ബുക്കിംഗ് സൗകര്യം തത്കാല്‍ വഴി റെയില്‍വേക്ക് കോടികളുടെ ലാഭം.തത്കാല്‍ ടിക്കറ്റുകള്‍ വഴി കഴിഞ്ഞ നാലുവര്‍ഷം കൊണ്ടുണ്ടായത് 25,392 കോടി രൂപയുടെ വരുമാനമെന്ന് വിവരാവകാശ രേഖ. 2016 മുതല്‍ 2019 വരെ തത്കാല്‍ ക്വാട്ട ടിക്കറ്റുകളില്‍നിന്ന് 21,530 കോടി രൂപയും തത്കാല്‍ പ്രീമിയം ടിക്കറ്റുകളില്‍നിന്ന് 3862 കോടി രൂപയുമാണ് റെയില്‍വേയ്ക്ക് ലഭിച്ചത്.

തിരഞ്ഞെടുത്ത ചില തീവണ്ടികളില്‍ മാത്രമായി 1997-ലാണ് തത്കാല്‍ ടിക്കറ്റ് സംവിധാനം ആരംഭിച്ചത്. 2004-ല്‍ രാജ്യത്തെ എല്ലാ തീവണ്ടികളിലേക്കും വ്യാപിപ്പിച്ചു. സെക്കന്‍ഡ് ക്ലാസ് ടിക്കറ്റിന് 10 ശതമാനം അധികം ചാര്‍ജും മറ്റെല്ലാ ക്ലാസുകള്‍ക്കും 30 ശതമാനം ചാര്‍ജുമാണ് തത്കാല്‍ സംവിധാനത്തില്‍ ഈടാക്കുന്നത്.

2014-ല്‍ ആരംഭിച്ച പ്രീമിയം സംവിധാനമനുസരിച്ച് തിരഞ്ഞെടുത്ത ട്രെയിനുകളില്‍ 50 ശതമാനം തത്കാല്‍ ടിക്കറ്റുകളും പ്രത്യേക വിലനിയന്ത്രണ സംവിധാനമാണ് ഉപയോഗിക്കുന്നത്. 2016-17 വര്‍ഷം 6672 കോടിയായിരുന്ന തത്കാല്‍ വരുമാനം 2018-19 വര്‍ഷത്തില്‍ 6692 കോടിയായി. പ്രീമിയം സംവിധാനത്തില്‍മാത്രം 1608 കോടിയുടെ വര്‍ധനയാണുണ്ടായത്.

Read More >>