വാഹന വില്പന പരാമര്‍ശം; ധനമന്ത്രിയെ ട്രോളി സാമൂഹ്യമാദ്ധ്യമങ്ങള്‍

ചെരുപ്പിന്റെ വില്പന കുറയുന്നു കാരണം മില്ലേനിയൽസ് നഗ്നപാദരായി നടക്കുന്നതാണ് എന്നിങ്ങനെയാണ് ട്രോളുകള്‍

വാഹന വില്പന പരാമര്‍ശം; ധനമന്ത്രിയെ ട്രോളി സാമൂഹ്യമാദ്ധ്യമങ്ങള്‍

ന്യൂഡൽഹി:വാഹന വിപണിയുടെ മാന്ദ്യത്തിന് കാരണം മില്ലേനിയൽസ് (1980കളുടെ അവസനാനത്തിലും 90 കളുടെ ആദ്യത്തിലും ജനിച്ചവർ)ആണെന്ന ധനമന്ത്രി നിർമ്മല സീതാരമന്റെ പരാമർശത്തെ ട്രോളി സോഷ്യൽ മീഡിയ. ബോയ്‌കോട്ട് മില്ലേനിയൽസ്(യുവാക്കളെ ബഹിഷ്‌കരിക്കു) എന്ന ഹാഷ്ടാഗിൽ നിരവധി ട്രോളുകളും പ്രതികരണങ്ങളുമാണ് ട്വിറ്ററിൽ നിറയുന്നത്. ഇതിനിടെ നിർമ്മലയെ ട്രോളി സ്വാമി സന്ദീപാനന്ദഗിരിയും രംഗത്തെത്തി.

1980ൽ ജനിച്ചവരെ തിരഞ്ഞപ്പോൾ കിട്ടിയതാ എന്നകുറിപ്പോടെ അദ്ദേഹം പങ്കുവെച്ചത് ബി.ജെ.പിയുടെ രൂപീകരണ വിവരമാണ്. 1980 സെപ്തംബർ 6നാണ് ബി.ജെ.പി രൂപീകരിച്ചത്.

ഇതിനോടകം നിരവധിപേരാണ് സന്ദീപാനന്ദ ഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്. നിർമ്മലയെ ട്രോളി ട്വിറ്ററും സജീവമായി.' ചെരുപ്പിന്റെ വില്പന കുറയുന്നു കാരണം മില്ലേനിയൽസ് നഗ്നപാദരായി നടക്കുന്നതാണ്, പാർലെജിയുടെ വില്പന കുറഞ്ഞു, കുട്ടികൾ പബ്ജികളിക്കുന്ന തരിക്കിലാണ്, ജലദൗർലഭ്യത്തിന് കാരണം മില്ലേനിയൽസ് നന്നായി വെള്ളം കുടിക്കുന്നതാണ്, രൂപയുടെ മൂല്യം ഇടിയാനുള്ള കാരണം മില്ലേനിയൽസ് ബിറ്റ്‌കോയിൻ ഉപയോഗിക്കുന്നതാണ്, മില്ലേനിയൽസ് രാവിലെ കൂടുതൽ ഓക്‌സിജൻ ശ്വസിക്കുന്നതിനാൽ ഓക്‌സിജൻ പ്രതിസന്ധി ഉണ്ടാകാൻ ഇടയുണ്ട്' എന്നിങ്ങനെ നീളുന്നു ട്രോളുകൾ.

വാഹനവിൽപ്പനയിലെ കുറവിന് കാരണം യുവാക്കളുടെ ഓൺലൈൻ ടാക്സികളോടുള്ള താത്പര്യമാണെന്നായിരുന്നു കേന്ദ്രധനമന്ത്രിയുടെ പ്രസ്താവന.

Next Story
Read More >>