പൗരത്വ ബില്ലിൽ പ്രതിഷേധവുമായി ഉറുദു എഴുത്തുകാരി ശീരീൻ: സാഹിത്യ അക്കാദമി പുരസ്‌കാരം തിരിച്ചു നൽകും

പൗരത്വ ഭേദഗതി ബിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണെന്ന് ആരോപിച്ച അവർ, ഇത് ഭരണഘടനയുടെ മതേതരത്വത്തിന് നേരെയുള്ള ആക്രമണമാണെന്നും അഭിപ്രായപ്പെട്ടു

പൗരത്വ ബില്ലിൽ പ്രതിഷേധവുമായി ഉറുദു എഴുത്തുകാരി ശീരീൻ: സാഹിത്യ അക്കാദമി പുരസ്‌കാരം തിരിച്ചു നൽകും

പൗരത്വ ഭേദഗതി ബില്ലിൽ പ്രതിഷേധവുമായി ഉറുദു എഴുത്തുകാരിയും മാദ്ധ്യമപ്രവർത്തകയുമായ ശീരീൻ ദൽവി. പ്രതിഷേധ സൂചകമായി തനിക്ക് ലഭിച്ച സംസ്ഥാന സാഹിത്യ അക്കാദമി പുരസ്‌ക്കാരം തിരിച്ചുനൽകാൻ അവർ തീരുമാനിച്ചു. പൗരത്വ ഭേദഗതി ബിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണെന്ന് ആരോപിച്ച അവർ, ഇത് ഭരണഘടനയുടെ മതേതരത്വത്തിന് നേരെയുള്ള ആക്രമണമാണെന്നും അഭിപ്രായപ്പെട്ടു. അതുകൊണ്ട് തന്നെ തന്റെ സമുദായത്തിനൊപ്പം നിൽക്കുന്നതിനും മതേതരത്വത്തിനും ജനാധിപത്യത്തിനും വേണ്ടി പോരാടുന്നതിനുമായി തന്റെ സാഹിത്യ സംഭാവനകൾക്ക് 2011ൽ ലഭിച്ച പുരസ്‌ക്കാരം തിരിച്ചേൽപ്പിക്കാൻ തീരുമാനിച്ചതായി അവർ പറഞ്ഞു.

" ബി.ജെ.പി നേതൃത്വം നൽകുന്ന സർക്കാർ പൗരത്വ ഭേദഗതി ബിൽ പാസാക്കിയ വാർത്തയറിഞ്ഞപ്പോൾ വേദനയും ഞെട്ടലുമുണ്ടായി. ഭരണഘടനയ്ക്കും മതേതരത്വത്തിനും നേരെയുള്ള ആക്രമണമാണിത്. ഈ ബില്ലിനോടുള്ള പ്രതിഷേധ സൂചകമായി 2011ൽ എനിക്ക് ലഭിച്ച സംസ്ഥാന സാഹിത്യ അക്കാദമി പുരസ്‌ക്കാരം ഞാൻ തിരിച്ചേൽപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നു. പൗരത്വ ബിൽ ജനങ്ങളെ വിഭജിക്കുന്നതും വിവേചനം കാണിക്കുന്നതുമാണ്. എന്റെ സമുദായത്തിനും മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാൻ പോരാടുന്നവർക്കും പിന്തുണ പ്രഖ്യാപിക്കാനാണ് ഞാൻ പുരസ്‌ക്കാരം തിരിച്ചേൽപ്പിക്കുന്നത്. ഭരണഘടന സംരക്ഷിക്കാൻ നാം എല്ലാവരും ഒന്നിച്ച് നിൽക്കണം"-അവർ പറഞ്ഞു.


Next Story
Read More >>