പ്രദേശവാസികളുടെ കടുത്ത എതിര്‍പ്പിനെ നേരിട്ടുകൊണ്ടാണ് സക്‌ലാനി തന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്. അദ്ദേഹം പൊതുഭൂമി വെട്ടിപ്പിടിക്കുകയാണ് എന്നാണ് അവര്‍ വിശ്വസിച്ചിരുന്നത്.

ഉത്തരാഘണ്ഡിന്റെ വൃക്ഷമനുഷ്യന് വിയോഗം

Published On: 2019-01-19T10:59:42+05:30
ഉത്തരാഘണ്ഡിന്റെ വൃക്ഷമനുഷ്യന് വിയോഗം

ന്യൂഡൽഹി: വിശ്വേശർ ദത്ത് സക്‌ലാനി എട്ടു വയസ്സുള്ളപ്പോഴാണ് ആദ്യമായി തൈ നട്ടത്. പിന്നീട് അദ്ദേഹത്തിന്റെ സഹോദരന്റെ മരണശേഷം സങ്കടമകറ്റാൻ ഒരു തൈ കൂടി നട്ടു. ഇതിനുശേഷം ഭാര്യയുടെ വിയോഗശേഷവും തൈ നട്ടു. പിന്നീട് ഇത് ജീവിത ശൈലിയാക്കിമാറ്റി. വെള്ളിയാഴ്ച സക്‌ലാനി യുടെ വിയോഗത്തോടെ ഉത്തരാഘണ്ഡിനു നഷ്ടമായത് 'വൃക്ഷ മനുഷ്യനെയാണ്' 96ാം വയസ്സിൽ സക്‌ലാനി വിടവാങ്ങുമ്പോൾ അദ്ദേഹം ഇതിനകം നട്ടുപിടിപ്പിച്ചത് 50ലക്ഷത്തിലധികം മരങ്ങളാണ്. എല്ലാം ഗർവാൾ ജില്ലയിലെ തെഹ്‌രിയിലും. എപ്പോഴും കൂട്ടിന് രണ്ടാം ഭാര്യയായും ഉണ്ടാവും. ഇദ്ദേഹത്തിന്റെ പ്രകൃതി സ്‌നേഹത്തിന് 1986ൽ ഇന്ദിരാ ഗാന്ധി പ്രിയദർശിനി അവാർഡും കിട്ടിയിട്ടുണ്ട്.''10 വർഷങ്ങൾക്കു മുമ്പാണ്‌ സക്‌ലാനിയുടെ കാഴ്ച ശക്തി നഷ്ടപ്പെടുന്നത്. അദ്ദേഹത്തിന് ഐ ഹിമറേജ് രോഗം ഉണ്ടായിരുന്നു' മകൻ സന്തോഷ് സ്വരൂപ്‌ സക്‌ലാനി പറഞ്ഞു. 'കുട്ടിക്കാലം തൊട്ടേ അച്ഛൻ തൈകൾ നടുമായിരുന്നു. അമ്മാവനിൽ നിന്നുമാണ് അദ്ദേഹം കൃഷിരീതികൾ പഠിച്ചെടുത്തത്. സഹോദരന്റെ മരണത്തോടെയാണ് സക്‌ലാനി ചെടികൾ കൂടുതലായി നടാൻ ആരംഭിച്ചത്. ദുഖം മറികടക്കാൻ അദ്ദേഹം കൃഷിയെ സ്‌നേഹിച്ചു. പിന്നീട് മുഴുവൻ സമയവും ഇതിനായി വിനിയോഗിക്കാൻ തുടങ്ങി. 1958 അമ്മയും മരിച്ചു. ഇതും സക്‌ലാനിക്ക് കഠിന വേദനയാണ് സമ്മാനിച്ചത്- സന്തോഷ് പറഞ്ഞു.

2009 ല്‍ അദ്ദേഹം നട്ടുപിടിപ്പിച്ച വനം അഗ്നിക്കിരയായിരുന്നു.അദ്ദേഹത്തോടുള്ള ആദരസൂചകമായി പ്രദേശവാസികള്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെങ്കിലും നാശനഷ്ടങ്ങള്‍ ഒഴിവാക്കാനായില്ല.

അദ്ദേഹത്തിന്റെ സഹോദരന്‍ നരേന്ദ്രദത്ത് സക്‌ലാനി അടിയുറച്ച കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു. തെഹ്‌രി നാട്ടുരാജ്യത്തെ ഇന്ത്യന്‍ യൂണിയനുമായി സംയോജിപ്പിക്കുന്നതില്‍ അദ്ദേഹം പങ്കുവഹിച്ചു. തെഹ്‌രി രാജാവിനെതിരേ നടന്ന സ്വാതന്ത്ര്യസമരപോരാട്ടത്തിലാണ് അദ്ദേഹം കൊലചെയ്യപ്പെട്ടത്. അതിന്റെ ഓര്‍മ്മയ്്ക്കാണ് സക്‌ലാനി തന്റെ വനത്തിന് വിശ്വേശ്വര്‍ സക്ലാനി വനമെന്ന് പേര് നല്‍കിയത്.

പല ഇനത്തിലുള്ള വനങ്ങളും അദ്ദേഹം തന്റെ വനത്തില്‍ വച്ചുപിടിപ്പിച്ചിരുന്നു. ഹിമാലയന്‍ ഓക്കു മരം ഉള്ളയിടങ്ങളില്‍ ജലനിരപ്പ് ഒരിക്കലും താഴുകയില്ലെന്ന് അദ്ദേഹം വിശ്വസിച്ചു.

പ്രദേശവാസികളുടെ കടുത്ത എതിര്‍പ്പിനെ നേരിട്ടുകൊണ്ടാണ് സക്‌ലാനി തന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്. അദ്ദേഹം പൊതുഭൂമി വെട്ടിപ്പിടിക്കുകയാണ് എന്നാണ് അവര്‍ വിശ്വസിച്ചിരുന്നത്. അതിന്റെ പേരില്‍ വനം വകുപ്പ് കേസെടുക്കുകയും ചെയ്തു. വനം നട്ടുപിടിപ്പിക്കുന്നത് കുറ്റമല്ലെന്ന വിധിയോടെ കേസ് തള്ളിപ്പോയി.

സക്‌ലാനിയുടെ പരിശ്രമങ്ങൾ ഗ്രമത്തെ ഏറെ പരിപോഷിപ്പിച്ചിട്ടുണ്ട്. ഗ്രാമത്തിലെങ്ങും നിറയെ പച്ചപ്പ് സമ്മാനിച്ചാണ് ഉത്തരാഘണ്ഡിലെ വിക്ഷ മനുഷ്യന്റെ മടക്കം.


Top Stories
Share it
Top