സവര്‍ക്കര്‍ പരാമര്‍ശം; രാഹുലിനെ തല്ലാന്‍ ഉദ്ധവ് താക്കറയോട് ആവശ്യപ്പെട്ട് രഞ്ജിത് സവർക്കർ

സവർക്കറെയും ഹിന്ദുത്വ ആശയത്തെയും അപമാനിച്ച മുൻ കോൺഗ്രസ് അദ്ധ്യക്ഷനെ പൊതുസ്ഥലത്ത് വെച്ച് തല്ലണമെന്നായിരുന്നു രഞ്ജിതിന്റെ പരാമർശം

സവര്‍ക്കര്‍ പരാമര്‍ശം; രാഹുലിനെ തല്ലാന്‍ ഉദ്ധവ് താക്കറയോട് ആവശ്യപ്പെട്ട് രഞ്ജിത് സവർക്കർ

മുംബൈ: രാഹുൽ ഗാന്ധിയെ പൊതു സ്ഥലത്തുവെച്ച് തല്ലണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറയോട് ആവശ്യപ്പെട്ട് വിഡി സവർക്കറിന്റെ പൗത്രൻ രഞ്ജിത് സവർക്കർ. സവർക്കറെയും ഹിന്ദുത്വ ആശയത്തെയും അപമാനിച്ച മുൻ കോൺഗ്രസ് അദ്ധ്യക്ഷനെ പൊതുസ്ഥലത്ത് വെച്ച് തല്ലണമെന്നായിരുന്നു രഞ്ജിതിന്റെ പരാമർശം. കഴിഞ്ഞ ദിവസം ഡൽഹിയിലെ രാം ലീല മൈതാനത്ത് സംഘടിപ്പിച്ച കോൺഗ്രസിന്റെ ഭാരത് ബച്ചാവോ റാലിയിൽ സവർക്കർക്കെതിരെ നടത്തിയ പരാമർശമാണ് രഞ്ജിതിനെ ചൊടിപ്പിച്ചത്.

റേപ് ഇൻ ഇന്ത്യ വിഷയത്തിൽ മാപ്പു പറയണമെന്ന ബിജെപി ആവശ്യത്തോട് മാപ്പു പറയാൻ താൻ രാഹുൽ സവർക്കറല്ലെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. വിഡി സവർക്കറെ അപമാനിച്ച രാഹുൽ ഗാന്ധിയെ ശിവസേനയുടെ മുതിർന്ന നേതാവായ ഉദ്ധവ് താക്കറെ പൊതു നിരത്തിൽവെച്ച് തല്ലണമെന്നും.അപകീർത്തി പരാമർശം നടത്തിയ രാഹുലിനെതിരെ ക്രിമിനൽ കേസെടുക്കണം. തന്റെ പിതാമഹൻ ബ്രിട്ടീഷുകാരോട് മാപ്പു പറഞ്ഞിട്ടില്ലെന്നും ജയിലിൽനിന്ന് പുറത്തിറങ്ങാൻ അവരുടെ നിബന്ധനകൾ അംഗീകരിക്കുക മാത്രമാണ് ചെയ്തതെന്നും രഞ്ജിത് സവർക്കർ പറഞ്ഞു.

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസും എന്‍സിപിയുമായി സഖ്യം ചേര്‍ന്നാണ് ശിവസേന സര്‍ക്കാര്‍ രൂപീകരിച്ചിട്ടുള്ളത്.

Read More >>