തർക്ക ഭൂമി ഹിന്ദുക്കൾക്ക്; വിധി എ.എസ്.ഐ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ

നിയമപരമായ തെളിവുകൾക്കനുസരിച്ചാണ് ഭൂമിയുടെ അവകാശം തീരുമാനിക്കാൻ കഴിയുകയെന്ന് കോടതി

തർക്ക ഭൂമി ഹിന്ദുക്കൾക്ക്; വിധി എ.എസ്.ഐ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ

ന്യൂഡൽഹി: രണ്ടര ദശാബ്ദത്തോളം നീണ്ട, ഇന്ത്യൻ രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ കേസിൽ സുപ്രിം കോടതി ഇന്ന് വിധി പുറപ്പെടുവിച്ചു. തർക്ക ഭൂമി ഹിന്ദു വിഭാഗങ്ങൾക്ക് വിട്ടുകൊടുക്കുന്നതാണ് സുപ്രിം കോടതിയുടെ വിധി. ഭൂമിയിൽ അവകാശവാദം ഉന്നയിച്ച മുസ്ലിം വിഭാഗങ്ങൾക്ക് പകരം അഞ്ച് ഏക്കർ ഭൂമി പള്ളി നിർമ്മിക്കാൻ വിട്ടു നൽകാനും കോടതി ഉത്തരവായി. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ(എ.എസ്.ഐ)യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സുപ്രിം കോടതി തർക്ക ഭൂമി ഹിന്ദു വിഭാഗങ്ങൾക്ക് വിട്ടു നൽകാൻ തീരുമാനിച്ചത്. ബാബരി മസ്ജിദ് നിർമ്മിച്ചത് ഒഴിഞ്ഞ ഭൂമിയിൽ ആയിരുന്നില്ലെന്നും പള്ളിയുടെ താഴെ ഭൂമിക്കടിയിൽ മറ്റു ചില നിർമ്മിതികളുണ്ടെന്നുമുള്ള എ.എസ്.ഐയുടെ റിപ്പോർട്ട് തള്ളിക്കളയാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ റിപ്പോർട്ടിൽ പള്ളി സ്ഥിതി ചെയ്യുന്ന ഭൂമിക്കടിയിലെ നിർമ്മിതികൾ മുസ്‌ലിം സംസ്‌ക്കാരവുമായി ബന്ധപ്പെട്ടതല്ലെന്ന എ.എസ്.ഐ റിപ്പോർട്ട് സംശയത്തിനതീതമാണെന്നും കോടതി പറഞ്ഞു. നിയമപരമായ തെളിവുകൾക്കനുസരിച്ചാണ് ഭൂമിയുടെ അവകാശം തീരുമാനിക്കാൻ കഴിയുക.റവന്യൂ രേഖകളിലെ സർക്കാർ ഭൂമിയായിരുന്നു തർക്ക ഭൂമി എന്നും സുപ്രിം കോടതി ചൂണ്ടിക്കാട്ടി.

Read More >>