പൗരത്വ ഭേദഗതി നിയമം രാജ്യതാത്പര്യത്തിന് വേണ്ടി; നിയമത്തിൽ ഉറച്ചുനിൽക്കുന്നതായും നരേന്ദ്ര മോദി

പൗരത്വ നിയമ ഭേദഗതിക്കെതിരേ വലിയ പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെ വാരാണസിയില്‍ നടന്ന പൊതുപരിപാടിയ്ക്കിടെയായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.

പൗരത്വ ഭേദഗതി നിയമം രാജ്യതാത്പര്യത്തിന് വേണ്ടി; നിയമത്തിൽ ഉറച്ചുനിൽക്കുന്നതായും നരേന്ദ്ര മോദി

വാരാണസി: പൗരത്വ നിയമത്തിനായി രാജ്യം കാത്തിരിക്കുകയാണെന്നും നിയമത്തിൽ ഉറച്ചുനിൽക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദി. പൗരത്വ നിയമ ഭേദഗതിക്കെതിരേ വലിയ പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെ വാരാണസിയില്‍ നടന്ന പൊതുപരിപാടിയ്ക്കിടെയായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.

പൗരത്വ ഭേദഗതി നിയമവും അനുച്ഛേദം 370 റദ്ദാക്കിയതും രാജ്യതാത്പര്യത്തിന് വേണ്ടിയാണ്. ഏറെ സമ്മര്‍ദങ്ങളുണ്ടായിട്ടും പൗരത്വ നിയമ ഭേദഗതിയുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തില്‍ സര്‍ക്കാര്‍ ഉറച്ചുനിന്നു. ഇക്കാര്യത്തിലുള്ള നിലപാട് തുടര്‍ന്നും അങ്ങനെതന്നെ ആയിരിക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

അയോധ്യയില്‍ രാമക്ഷേത്രത്തിനുള്ള പണി പെട്ടെന്ന് തുടങ്ങുമെന്നും ക്ഷേത്രനിര്‍മ്മാണത്തിനുള്ള ട്രസ്റ്റ് ദ്രുതഗതിയില്‍ പ്രവര്‍ത്തിക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു. നിയമത്തിനെതിരെയുള്ള പ്രതിഷേധം ശക്തമായതോടെ രാജ്യവ്യാപകമായി എന്‍ആര്‍സിയും സിഎഎയും നടപ്പാക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചിട്ടില്ലന്ന് മോദി നേരത്തെ പറഞ്ഞിരുന്നു.

Next Story
Read More >>