ഭവന വായ് പയായി വന്‍ തുക എടുക്കുന്നത് സ്ത്രീകള്‍

ഓൺലൈൻ സർവ്വേ നടത്തുന്ന ബാങ്ക് ബസാറാണ് ഈ കണക്ക് പുറത്തുവിട്ടത്.

ഭവന വായ് പയായി വന്‍ തുക എടുക്കുന്നത് സ്ത്രീകള്‍

മുംബൈ: ഇന്ത്യയിൽ വലിയ തുക ഭവനവായ്പയായി എടുക്കുന്നവർ സ്ത്രീകളാണെന്നാണ് റിപ്പോര്‍ട്ട്. ഓൺലൈൻ സർവ്വേ നടത്തുന്ന ബാങ്ക് ബസാറാണ് ഈ കണക്ക് പുറത്തുവിട്ടത്.

റിപ്പോർട്ട് പ്രകാരം സ്ത്രീകൾ ശരാശരി എടുക്കുന്ന ലോൺ 22.97 ലക്ഷം മുതൽ 27.57 ലക്ഷം വരെയാണ്. സ്ത്രീകൾ ലോണിനായി അപേക്ഷ നൽകുന്ന കേസുകളിൽ വീട്ടിൽ രണ്ട് വരുമാനദായകർ ഉണ്ടാകും. പുരുഷന്മാർ അപേക്ഷകരാണെങ്കിൽ വീട്ടിലെ പ്രധാന വരുമാന മാർഗ്ഗം പുരുഷൻ തന്നെയായിരിക്കുമെന്നും റിപ്പോർട്ടിലുള്ളതായി ബാങ്ക് ബസാർ സി.ഇ.ഒയും കോ ഫൗണ്ടറുമായ ആദിൽ ഷെട്ടി പറഞ്ഞു.

മറ്റൊരു പ്രധാന കാരണം സ്ത്രീകൾക്ക് കുറഞ്ഞ നിരക്കിൽ വായ് പ നൽകാൻ ബാങ്കുകൾ തയ്യാറാകുന്നു എന്നതാണ്. ബാങ്ക് ബസാറിന്റെ 169 മില്യൺ ഉപഭോക്താക്കളിൽ നടത്തിയ പഠനത്തിന്റെ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. മാത്രമല്ല ക്രെഡിറ്റ് കാർഡുകളും ട്രാവൽ കാർഡുകളും എടുക്കുന്ന കാര്യത്തിലും സ്ത്രീകൾ തന്നെയാണ് മുന്നില്‍.

ക്രെഡിറ്റ് കാർഡ് അപേക്ഷ നൽകുന്ന സ്ത്രീകളുടെ എണ്ണം 89 ശതമാനമാകുമെന്നും റിപ്പേർട്ടിലുണ്ട്. മാത്രമല്ല ട്രാവൽ കാർഡ് അപേക്ഷകരിൽ പുരുഷന്മാരെക്കാൾ കുടുതൽ സ്ത്രീകളാണെന്നും റിപ്പോർട്ടിൽ പറയുന്നു. 73 ശതമാനം. എന്നാൽ പരുഷന്മാരുടെ കാര്യത്തിലിത് 71 ശതമാനമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യയിലെ യുവാക്കളിൽ ഏറെ പേരും ക്രെഡിറ്റ് കാർഡ് ഉപയോഗിക്കന്നതായും റിപ്പോർട്ടിലുണ്ട്. ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്ന യുവാക്കളിൽ ഏറിയ പങ്കും 25 വയസിന് താഴെയുള്ളവരാണ്. നോൺ മെട്രോ യുസേഴ്‌സിനും അല്ലാതെയും വലിയ ഓഫറുകളാണ് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് കമ്പനികൾ നൽകുന്നത്. വർഷം തോറും 64.5 ശതമാനം വർദ്ധനയാണ് ക്രെഡിറ്റ് കാർഡ് അപേക്ഷകരുടെ എണ്ണത്തിൽ ഉണ്ടാകുന്നത്. ഇതിൽ 53.67ശതമാനം പേരും 25 വയസിന് താഴെയുള്ളവരാണെന്നും റിപ്പോർട്ടിലുണ്ട്.

Read More >>