അസംഘടിത തൊഴിലാളികള്‍ക്കുള്ള പെന്‍ഷന്‍ പദ്ധതില്‍ 40വയസ് കഴിഞ്ഞവര്‍ക്ക് ചേരാനാവില്ല

രാജ്യത്തെ അസംഘടിത മേഖലകളില്‍ തൊഴിലെടുക്കുന്ന നാലു ലക്ഷം പേര്‍ക്കാണ് പദ്ധതി ഗുണംചെയ്യുക.

അസംഘടിത തൊഴിലാളികള്‍ക്കുള്ള പെന്‍ഷന്‍ പദ്ധതില്‍ 40വയസ് കഴിഞ്ഞവര്‍ക്ക് ചേരാനാവില്ല

ന്യൂഡല്‍ഹി: അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കുള്ള മാസം 3000രൂപയുടെ പെന്‍ഷന്‍ പദ്ധതിയായ പ്രധാനമന്ത്രി ശ്രം യോഗി-ധനില്‍ 40വയസ് കഴിഞ്ഞവര്‍ക്ക് ചേരാന്‍ കഴിയില്ല. പദ്ധതി സംബന്ധിച്ച് വ്യാഴാഴ്ച തൊഴില്‍മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിലാണ് ഈ വിവരമുള്ളത്. കേന്ദ്രസര്‍ക്കാരിന്റെ ഇടക്കാല ബജറ്റിലായിരുന്നു പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ചത്. ഇതുപ്രകാരം 18 വയസ് കഴിഞ്ഞ അസംഘടിത മേഖലകളിലെ തൊഴിലാളികള്‍ക്ക് മാസത്തില്‍ 55രൂപ വീതം നല്‍കി പദ്ധതിയില്‍ ചേരാം. 40 വയസ്സായവര്‍ പദ്ധതിയില്‍ ചേരാന്‍ മാസം 200 രൂപ വീതമാണ് ഒടുക്കേണ്ടത്. രാജ്യത്തെ അസംഘടിത മേഖലകളില്‍ തൊഴിലെടുക്കുന്ന നാലു ലക്ഷം പേര്‍ക്കാണ് പദ്ധതി ഗുണംചെയ്യുക. പദ്ധതിയില്‍ അംഗത്വമെടുക്കാന്‍ ആധാര്‍ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ട് ആവശ്യമാണ്.

15000 രൂപയാണ് കൂടിയ മാസവരുമാനം. അംഗങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും പദ്ധതിയില്‍നിന്നും പുറത്തുപോവാം. പക്ഷേ, ആനുകൂല്യങ്ങള്‍ നഷ്ടപ്പെടും.

10വര്‍ഷത്തിനു ശേഷം പദ്ധതിയില്‍നിന്നും പിരിഞ്ഞുപോവുന്നവര്‍ക്ക് അടച്ച തുകയും അതിന്റെ പലിശയും സഹിതം തിരിച്ചുനല്‍കും. 10വര്‍ഷത്തിനു താഴെയാണെങ്കില്‍ അടങ്കല്‍ തുക മാത്രമേ തിരികെ ലഭിക്കുകയുള്ളൂ. പദ്ധതിയിലെ അംഗങ്ങള്‍ 60 വയസ്സാകുന്നതിനു മുമ്പ് മരണപ്പെട്ടാന്‍ അവരുടെ ഭാര്യമാര്‍ക്ക് പദ്ധതിയില്‍ തുടരാന്‍ കഴിയുമെന്നും സര്‍ക്കാര്‍ അറിയിപ്പിലുണ്ട്.

Read More >>