ഓവര്‍ടൈം ജോലിയാണോ? വൈകാതെ ഇരട്ടി ശമ്പളം കിട്ടും

കേന്ദ്രത്തിലെ 42 തൊഴില്‍ നിയമങ്ങള്‍, സംസ്ഥാനങ്ങളിലെ നൂറിലധികം നിയമങ്ങള്‍ എന്നിവ ഏകീകരിച്ച് നാലു കോഡുകള്‍ ആയാണ് പുതിയ തൊഴില്‍ നിയമം വരുന്നത്.

ഓവര്‍ടൈം ജോലിയാണോ? വൈകാതെ ഇരട്ടി ശമ്പളം കിട്ടും

ന്യൂഡല്‍ഹി: ഓവര്‍ ടൈം ജോലി ചെയ്യുന്നതിന് ഇരട്ടി ശമ്പളം കൊടുക്കാനുള്ള നിയമഭേദഗതി ഉടന്‍. തൊഴിലാളികളുടെ രേഖാമൂലമുള്ള സമ്മതമില്ലാതെ ഓവര്‍ടൈം ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കാണ് കമ്പനികള്‍ അധികം പണം നല്‍കേണ്ടി വരിക.

കഴിഞ്ഞയാഴ്ച കേന്ദ്രതൊഴില്‍ വകുപ്പു മന്ത്രി സന്തോഷ് കുമാര്‍ ഗാംഗ്‌വര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച കോഡ് ഓണ്‍ ഒകുപേഷണല്‍ സേഫ്റ്റി ഹെല്‍ത്ത് ആന്‍ഡ് വര്‍ക്കിങ് കണ്ടിഷന്‍ 2009 ബില്ലിലാണ് ഈ നിര്‍ദ്ദേശമുള്ളത്. ബേസിക് പേ, ഡി.എ തുടങ്ങിയവ ഉള്‍ക്കൊള്ളുന്നതായിരിക്കും ഓവര്‍ടൈം ശമ്പളം. 125 മണിക്കൂറാണ് ഒരു മാസത്തെ പരമാവധി ഓവര്‍ ടൈം.

രാത്രി ഏഴു മണിക്ക് ജോലി ചെയ്യാന്‍ സ്ത്രീ ജീവനക്കാരില്‍ നിന്ന് പ്രത്യേക സമ്മതം വേണമെന്നും ബില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.

കേന്ദ്രത്തിലെ 42 തൊഴില്‍ നിയമങ്ങള്‍, സംസ്ഥാനങ്ങളിലെ നൂറിലധികം നിയമങ്ങള്‍ എന്നിവ ഏകീകരിച്ച് നാലു കോഡുകള്‍ ആയാണ് പുതിയ തൊഴില്‍ നിയമം വരുന്നത്. പുതിയ നിയമം പ്രാബല്യത്തില്‍ വന്നാല്‍ 1936ലെ പേയ്മെന്റ ് ഓഫ് വേജസ് ആക്ട്, 1948ലെ മിനിമം വേജസ് ആക്ട്, 1965ലെ ബോണസ് ആക്ട്, 1976ലെ ഈക്വല്‍ റെമ്യൂണറേഷന്‍ ആക്ട് എന്നിവ റദ്ദാക്കപ്പെടും.

Read More >>