'മൂന്നാം ലോക യുദ്ധം ഉണ്ടാകും, ഇന്നത്തെ ലോകത്ത് എല്ലാവരും അസന്തുഷ്ടര്‍, എല്ലാവരും പ്രക്ഷോഭത്തില്‍':മോഹന്‍ ഭാഗവത്

എല്ലാവരും പ്രക്ഷോഭത്തിലാണ്. മിൽ ഉടമകളും തൊഴിലാളികളും പ്രക്ഷോഭത്തിലാണ്. തൊഴിലുടമകളും ജീവനക്കാരും പ്രക്ഷോഭത്തിലാണ്. സർക്കാരും പൊതുജനങ്ങളും എല്ലാവരും അസന്തുഷ്ടരും അസംതൃപ്തരുമാണ്

അഹമ്മദാബാദ്​: ഈ ലോകത്തിൽ ആരും സന്തോഷത്തിലല്ലെന്നും എല്ലാവരും പ്രക്ഷോഭം നടത്തുകയാണെന്നും ഇത് മൂന്നാം ലോക യുദ്ധത്തിലേക്കുളഅള സാദ്ധ്യതയാണെന്നും ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത്. ഗുജറാത്തില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഭാഗവത്.

'മൂന്നാം ലോക മഹായുദ്ധം ഉണ്ടാകാൻ സാധ്യതയു​ണ്ട്. ഇന്നത്തെ ലോകത്ത് ആരും സന്തുഷ്ടരല്ല. എല്ലാവരും പ്രക്ഷോഭത്തിലാണ്. മിൽ ഉടമകളും തൊഴിലാളികളും പ്രക്ഷോഭത്തിലാണ്. തൊഴിലുടമകളും ജീവനക്കാരും പ്രക്ഷോഭത്തിലാണ്. സർക്കാരും പൊതുജനങ്ങളും എല്ലാവരും അസന്തുഷ്ടരും അസംതൃപ്തരുമാണ്.'-ഭാഗവത് പറഞ്ഞു.

ഇന്ത്യൻ മണ്ണിൽ നിന്നും അറിവ്​ നേടുന്നതിന്​ രാജ്യത്തെ യുവാക്കൾക്ക്​ താൽപര്യമില്ല. വിദേശരാജ്യങ്ങളിൽ പോകാനാണ്​ അവര്‍ക്ക് ആഗ്രഹം- അദ്ദേഹം അഭിപ്രായപ്പെട്ടു.

'100 വർഷം മുമ്പ്​ ഒരാൾക്കും ചിന്തിക്കാൻ കഴിയാത്ത പുരോഗതിയാണ്​ ഇന്ത്യയിലുണ്ടായത്​. സന്തോഷത്തോടെയാണ്​ ഇന്ത്യയിൽ ജനങ്ങൾ ജീവിക്കുന്നത്​. ആഗോള വിപണിയെന്ന ആശയത്തെ കുറിച്ച്​ വീണ്ടും സംസാരിക്കേണ്ട സമയമാണ്​ വരുന്നത്​. അടിസ്ഥാന ജനവിഭാഗങ്ങൾക്ക്​ ഇന്ത്യയിൽ ഒരുപാട്​ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്' - ഭാഗവത്​ കൂട്ടിച്ചേര്‍ത്തു


Next Story
Read More >>