യോഗി ആദിത്യനാഥ് പത്തനംതിട്ടയില്‍

ജില്ലാ സ്റ്റേഡിയത്തിൽ നടക്കുന്ന പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലെ പേജ് പ്രമുഖ്മാരുടെ യോഗത്തിലും യോഗി പ്രസംഗിക്കും

യോഗി ആദിത്യനാഥ് പത്തനംതിട്ടയില്‍

പത്തനംതിട്ട: ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു പ്രചാരങ്ങൾക്ക് ആവേശം നൽകാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്നു പത്തനംതിട്ടയിലെത്തും.തിരുവനന്തപുരം, കൊല്ലം, ആറ്റിങ്ങൽ, പത്തനംതിട്ട പാർലമെന്റ് മണ്ഡലങ്ങളിൽ നിന്നുള്ള ശക്തികേന്ദ്ര ഇൻ ചാർജുമാരുടെ യോഗം ഉച്ചയ്ക്കു രണ്ടരയോടെയാണു കുമ്പഴയിൽ നടക്കും.

ജില്ലാ സ്റ്റേഡിയത്തിൽ നടക്കുന്ന പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലെ പേജ് പ്രമുഖ്മാരുടെ യോഗത്തിലും യോഗി പ്രസംഗിക്കും. കുമ്പഴയിലെ യോഗത്തിൽ 1200 പേരും, ജില്ലാ സ്റ്റേഡിയത്തിലെ പരിപാടിയിൽ 25,000 പേരും പങ്കെടുക്കുമെന്നു നേതൃത്വം അറിയിച്ചു. യോഗി, ശബരിമല വിഷയത്തിൽ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രതികരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തെ ലോക്‌സഭാ മണ്ഡലങ്ങളെ നാലു വീതമുള്ള അഞ്ച് ക്ലസ്റ്ററുകളായി തിരിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനാണു ബിജെപിയുടെ നീക്കം.

Read More >>