മൃതദേഹം നാട്ടിലെത്തിക്കുമെന്ന പ്രഖ്യാപനത്തില്‍ മാറ്റമില്ല: നോര്‍ക്ക

Published On: 4 March 2019 5:38 AM GMT
മൃതദേഹം നാട്ടിലെത്തിക്കുമെന്ന പ്രഖ്യാപനത്തില്‍ മാറ്റമില്ല: നോര്‍ക്ക

റിയാദ്: ​ഗൾഫ് നാടുകളിൽ മരിക്കുന്ന പ്രവാസി മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുമെന്ന പ്രഖ്യാപനത്തിൽ മാറ്റമില്ലെന്ന് നോർക്ക. ബജറ്റ് നിർദേശങ്ങൾ നടപ്പിൽ വരുന്ന ഏപ്രിൽ ഒന്നു മുതൽ തന്നെ പദ്ധതി പ്രയോഗത്തിൽ വരും. അതേസമയം ഏതെല്ലാം വിഭാഗങ്ങൾക്കാണ് സൗജന്യ സഹായം ലഭിക്കുക എന്നതടക്കമുള്ള കാര്യങ്ങൾക്ക് ഉടൻ വ്യക്തത നൽകുമെന്നും നോർക്ക അധികൃതർ വ്യക്തമാക്കി.

പദ്ധതി പ്രാബല്യത്തിൽ വരുന്നതോടെ നോർക്കയുടെ കോൾസെന്ററിലും വെബ്‌സൈറ്റിലും വിവരങ്ങൾ ലഭ്യമായിരിക്കും. പദ്ധതിയെക്കുറിച്ച് ലോക കേരള സഭയുടെ പശ്ചമേഷ്യൻ മേഖലാ സമ്മേളനത്തിലും മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയതാണെന്നും ഏപ്രിൽ ഒന്നു മുതൽ ഇതു നടപ്പിലാകുമെന്നും പത്രകുറിപ്പിൽ നോർക്ക വിശദീകരിച്ചു.

ഗൾഫിൽ മരണപ്പെടുന്ന മലയാളികളുടെ മൃതദേഹം സൗജന്യമായി നാട്ടിൽ എത്തിക്കുമെന്ന ധനമന്ത്രി ഡോ. തോമസ് ഐസകിന്റെ പ്രഖ്യാപനം പ്രവാസ ലോകത്ത് വലിയ പിന്തുണ നേടിയിരുന്നു. എന്നാൽ പ്രഖ്യാപനം നടപ്പാകില്ലെന്ന വിധത്തിൽ പദ്ധതിയെ കുറിച്ച് ചില കേന്ദ്രങ്ങൾ പ്രചാരണം നടത്തുന്നതായി നോർക്ക കുറ്റപ്പെടുത്തി.

Top Stories
Share it
Top