ട്രാൻസ്ജെൻഡര്‍ യുവതിയെ വധുവാക്കി ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ 'മിസ്റ്റര്‍ കേരള'

രണ്ടുപേരുടെയും വീട്ടുകാർ വിവാഹത്തിന് പിന്തുണ നൽകിയതായി പ്രവീൺ പറഞ്ഞു. വിവാഹം പ്രവീൺ തന്നെയാണ് ഫെയ്‌സ്ബുക്ക് പേജിലൂടെ ലോകത്തെ അറിയിച്ചത്.

ട്രാൻസ്ജെൻഡര്‍ യുവതിയെ വധുവാക്കി ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ

ട്രാൻസ്ജെൻഡര്‍ പ്രവര്‍ത്തകയെ വധുവാക്കി മിസ്റ്റർ കേരള. കഴിഞ്ഞ മിസ്റ്റർ കേരള മത്സരത്തിൽ 60 കിലോഗ്രാം വിഭാഗത്തിൽ ഒന്നാംസ്ഥാനം നേടിയ പടിയൂർ മുളങ്ങിൽ പുഷ്‌കരന്റെ മകൻ പ്രവീൺ (33) ആണ് ആലപ്പുഴ ചെങ്ങാലൂർ സ്വദേശിനിയും നൃത്താധ്യാപികയുമായ ശിഖ (34)യെ വധുവായി സ്വീകരിച്ചത്.


ഡി.വൈ.എഫ്.ഐ. ട്രാൻസ്‌ജെൻഡർ വിഭാഗം യൂണിറ്റ് പ്രസിഡന്റുകൂടിയാണ് ശിഖ. ഡി.വൈ.എഫ്.ഐ. പ്രവർത്തകനായ പ്രവീൺ ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട ശിഖയുമായി പ്രണയത്തിലാവുകയായിരുന്നു. പിന്നീട് കഴിഞ്ഞമാസം തൃശ്ശൂർ മാരിയമ്മൻകോവിലിൽ ഇവർ വിവാഹിതരായി. തുടർന്ന്‌ തിരുവനന്തപുരം രജിസ്ട്രാർ ഓഫീസിൽ വിവാഹം രജിസ്റ്റർ ചെയ്തു.

രണ്ടുപേരുടെയും വീട്ടുകാർ വിവാഹത്തിന് പിന്തുണ നൽകിയതായി പ്രവീൺ പറഞ്ഞു. വിവാഹം പ്രവീൺ തന്നെയാണ് ഫെയ്‌സ്ബുക്ക് പേജിലൂടെ ലോകത്തെ അറിയിച്ചത്. പൂച്ചിന്നിപ്പാടം എംപവർ ജിമ്മിൽ ട്രെയിനറായി ജോലിചെയ്യുന്ന പ്രവീൺ ഈ വർഷത്തെ മിസ്റ്റർ ഇന്ത്യാ മത്സരത്തിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ്.

Read More >>