സമരം നടത്തുന്നവരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയും വ്യക്തമാക്കിയിരുന്നു. നിയമസഭാപരിസ്ഥിതി കമ്മിറ്റിയുടെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. അതേസമയം ഖനനം അവസാനിപ്പിക്കാതെ സർക്കാരുമായി ചർച്ചക്കില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കകയാണ് സമരക്കാർ.

സേവ് ആലപ്പാട്: മുഖ്യമന്ത്രി ഉന്നത ഉദ്യോ​ഗസ്ഥരുടെ യോ​ഗം വിളിച്ചു

Published On: 2019-01-12T16:15:12+05:30
സേവ് ആലപ്പാട്: മുഖ്യമന്ത്രി ഉന്നത ഉദ്യോ​ഗസ്ഥരുടെ യോ​ഗം വിളിച്ചു

ആലപ്പാട്: കൊല്ലം ആലപ്പാട് കരിമണല്‍ ഖനന വിഷയം ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി ഉന്നത ഉദ്യോ​ഗസ്ഥരുടെ യോ​ഗം വിളിച്ചു. സ്ഥലത്തെ സാഹചര്യവും നിലവില്‍ ഉയര്‍ന്ന പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാൻ വിളിച്ചു ചേർത്ത യോ​ഗത്തിൽ ചീഫ് സെക്രട്ടറി, വ്യവസായ സെക്രട്ടറി, ഐആര്‍ഇ പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

സമരം നടത്തുന്നവരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയും വ്യക്തമാക്കിയിരുന്നു. നിയമസഭാപരിസ്ഥിതി കമ്മിറ്റിയുടെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. അതേസമയം ഖനനം അവസാനിപ്പിക്കാതെ സർക്കാരുമായി ചർച്ചക്കില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കകയാണ് സമരക്കാർ.

പ്രദേശവാസികൾ നടത്തുന്ന സമരം 73 ദിവസം പിന്നിട്ടു. സാംസ്കാരിക സാമുഹിക രം​ഗത്തെ പ്രമുഖരാണ് സമരപന്തലിലേക്ക് എത്തുന്നത്. ഇത്തരത്തിൽ ജനകീയ പിന്തുണ സമരത്തിന് ലഭിച്ചു തുടങ്ങിയതോടെയാണ് സർക്കാർ നിലപാട് മയപ്പെടുത്തിയത്.

Top Stories
Share it
Top