അവർണ്ണന്റെ ദാരിദ്ര്യം പോലെയല്ല സവർണ്ണന്റെ ദാരിദ്ര്യം: അശോകൻ ചെരുവിൽ

അവർണ്ണന്റെ ദാരിദ്ര്യം പോലെയല്ല സവർണ്ണന്റെ ദാരിദ്ര്യം. അതിനു കലാമൂല്യം കൂടുതലുണ്ടെന്ന് മലയാളത്തിലെ സാഹിത്യവും സിനിമയും പണ്ടേ തിരിച്ചറിഞ്ഞിട്ടുണ്ട്.

അവർണ്ണന്റെ ദാരിദ്ര്യം പോലെയല്ല സവർണ്ണന്റെ ദാരിദ്ര്യം: അശോകൻ ചെരുവിൽ

സാമ്പത്തിക സംവരണ ബില്ലിനെതിരെ പ്രതിഷേധവുമായി ഇടതുപക്ഷ അനുഭാവിയും എഴുത്തുകാരനുമായ അശോകൻ ചെരുവിൽ. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം ബില്ലിനെതിരെ രം​ഗത്തെത്തിയത്.

'അവർണ്ണന്റെ ദാരിദ്ര്യം പോലെയല്ല സവർണ്ണന്റെ ദാരിദ്ര്യം. അതിനു കലാമൂല്യം കൂടുതലുണ്ടെന്ന് മലയാളത്തിലെ സാഹിത്യവും സിനിമയും പണ്ടേ തിരിച്ചറിഞ്ഞിട്ടുണ്ട്. പടച്ചോറ് ഉപ്പുകൂട്ടി കഴിക്കുന്ന അമ്പലവാസിക്കുട്ടിയുടെ ദൈന്യം ദൃശ്യപ്പെടുത്തിക്കാണിച്ചാൽ നായാടിക്കുട്ടിയുടെ ഇടനെഞ്ചുപോലും വിങ്ങിപ്പൊട്ടും. ചന്തമുക്കിലേക്ക് ടൈപ്പ് പഠിക്കാൻ പോകുന്ന 'തമ്പുരാട്ടിക്കുട്ടി'യുടെ കഥയൊന്ന് എഴുതി നോക്കൂ. നൂറിൽ നൂറ് മാർക്ക് ഉറപ്പ്.'അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

ഈ പോസ്റ്റ്‌ വായിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും സിപിഎം നയത്തിനെതിരായ താങ്കളുടെ ഒരു പോസ്റ്റ്‌ ആദ്യമായി കാണുകയാണെന്നുമാണ് പോസ്റ്റിനായി വന്ന ഒരു കമന്റ്. ഇവിടെ രണ്ട് ജാതിയേ ഒള്ളു. ഉള്ളവനും ഇല്ലാത്തവനും ബാക്കിയെല്ലാം കഷ്ടപ്പാടാണെന്ന് പറയുന്നവരുമുണ്ട്.