രഹ്ന ഫാത്തിമയുടെ ജാമ്യാപേക്ഷ തള്ളി

ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി രഹ്നയെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ അപേക്ഷയിൽ രണ്ട് മണിക്കൂറാണ് കോടതി അനുവദിച്ചത്. ഇത് മതിയാവില്ലെന്ന് കാണിച്ചാണ് പൊലീസ് റിവ്യൂ പെറ്റീഷൻ നൽകിയിരിക്കുന്നത്.

രഹ്ന ഫാത്തിമയുടെ ജാമ്യാപേക്ഷ തള്ളി

പത്തനംതിട്ട: മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയുടെ ജാമ്യാപേക്ഷ പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടേതാണ് നടപടി. അതേസമയം പോലീസിന്റെ കസ്റ്റഡി അപേക്ഷയിലെ റിവ്യൂ പെറ്റീഷന്‍ പരിഗണിക്കുന്നത് ബുധനാഴ്ചയിലേക്ക് മാറ്റുകയും ചെയ്തു. നിലവിൽ രഹ്നാ ഫാത്തിമ കൊട്ടാരക്കര സബ് ജയിലിൽ റിമാന്റിലാണ്.

ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി രഹ്നയെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ അപേക്ഷയിൽ രണ്ട് മണിക്കൂറാണ് കോടതി അനുവദിച്ചത്. ഇത് മതിയാവില്ലെന്ന് കാണിച്ചാണ് പൊലീസ് റിവ്യൂ പെറ്റീഷൻ നൽകിയിരിക്കുന്നത്.

മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തും​വി​ധം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്​​റ്റി​ട്ട​തി​ന് ക്രി​മി​ന​ൽ ന​ട​പ​ടി ക്ര​മം 295 വ​കു​പ്പ്​ പ്ര​കാ​ര​മാണ് രഹ്നാ ഫാ​ത്തി​മ​ അ​റ​സ്​​റ്റിലായത്​. ​ബി.​ജെ.​പി സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​മാ​യ ബി. ​രാ​ധാ​കൃ​ഷ്​​ണ​മേ​നോ​​ൻ​ ​പ​ത്ത​നം​തി​ട്ട എ​സ്.​പി​ക്ക്​ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നായിരുന്നു അ​റ​സ്​​റ്റ്.