ബം​ഗളുരുവില്‍ വാഹനാപകടം: കോഴിക്കോട് സ്വദേശികള്‍ മരിച്ചു

മൃതദേഹങ്ങൾ പോസ്​റ്റുമോർട്ടത്തിനായി രാജരാജേശ്വരി മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക്​ മാറ്റി.

ബം​ഗളുരുവില്‍ വാഹനാപകടം: കോഴിക്കോട് സ്വദേശികള്‍ മരിച്ചു

ബംഗളൂരു-മൈസൂരു ഹൈവേയിലെ കെങ്കേരി കുമ്പളഗോഡിൽ കാർ ലോറിയിലിടിച്ച്​ മലയാളി യുവാക്കൾ മരിച്ചു. ബംഗളൂരുവിൽ ജോലി ചെയ്യുന്ന കോഴിക്കോട്​ ബാലുശ്ശേരി സ്വദേശികളായ അഭിരാം കൃഷ്​ണൻ (21), ആദിത്​ (25) എന്നിവരാണ്​ മരിച്ചത്​.

സുഹൃത്തും ബാലുശ്ശേരി സ്വദേശിയുമായ അഖിലിനെ (25) പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂവരും ബംഗളൂരു ശാന്തിധാമ കോളജുമായി ബന്ധപ്പെട്ട്​ പ്രവർത്തിക്കുന്നവരാണ്​. ഇന്ന് പുലർച്ചെ അഞ്ചോടെയാണ്​ സംഭവം.

നാട്ടിൽ നിന്ന്​ ബംഗളൂരുവിലേക്ക്​ മടങ്ങുകയായിരുന്നു മൂവരും. ഒരു ലോറിയെ മറികടക്കുന്നതിനിടെ​ ചെയ്യുന്നതിനിടെ നിയന്ത്രണംവിട്ട കാർ​ സിമൻറ്​ മിക്​സിങ്​ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അഖിലാണ്​ വാഹനമോടിച്ചിരുന്നത്​.

മൃതദേഹങ്ങൾ പോസ്​റ്റുമോർട്ടത്തിനായി രാജരാജേശ്വരി മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക്​ മാറ്റി. കുമ്പളഗോഡ്​ പൊലിസ്​ കേസെടുത്തു.

Read More >>