സൗഹൃദത്തിന് വില നൽകൂ, തരംതാണ ആക്രമണങ്ങളില്‍ നിന്നും വിട്ടുനില്‍ക്കൂ; ബിജു മേനോന് പിന്തുണയുമായി മേജര്‍ രവി

തെരഞ്ഞെടുപ്പ് സമയങ്ങളില്‍ ഒരാളെ മാനസികമായോ, ശാരീരികമായോ, വാക്കുകളാലോ ആക്രമിക്കുന്നതിന് പകരം ഉദാരതയോടെ പെരുമാറാൻ നമുക്കാവണം

സൗഹൃദത്തിന് വില നൽകൂ, തരംതാണ ആക്രമണങ്ങളില്‍ നിന്നും വിട്ടുനില്‍ക്കൂ; ബിജു മേനോന് പിന്തുണയുമായി മേജര്‍ രവി

തൃശ്ശൂരില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയ്ക്ക് വേണ്ടി വോട്ട് അഭ്യർത്ഥിച്ചതിന് സോഷ്യൽ മീഡിയയിൽ പ്രതിഷേധം നേരിടുന്ന നടന്‍ ബിജു മേനോന് പിന്തുണയുമായി സംവിധായകന്‍ മേജര്‍ രവി. ബിജു മേനോന് നേരെ നടക്കുന്ന ഈ സെെബർ ആക്രമണത്തെ താന്‍ അപലപിക്കുന്നുവെന്നും ബിജു മേനോന് എല്ലാ വിധ പിന്തുണയും നല്കുന്നുവെന്നും മേജര്‍ രവി വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മേജർ രവി താരത്തിന് പിന്തുണയുമായി രം​ഗത്ത് എത്തിയത്.

മേജര്‍ രവിയുടെ ഫേസ്ബുക്ക് കുറിപ്പിൻെറ പൂർണരൂപം:

സുഹൃത്തായ സുരേഷ് ഗോപിയെ പിന്തുണച്ചതിന് നടന്‍ ബിജു മേനോന് നേരെ നടക്കുന്ന സോഷ്യല്‍ മീഡിയ ആക്രമണങ്ങളെ ഞാന്‍ ശക്തമായി അപലപിക്കുന്നു. തെരഞ്ഞെടുപ്പ് സമയങ്ങളില്‍ ഒരാളെ മാനസികമായോ, ശാരീരികമായോ, വാക്കുകളാലോ ആക്രമിക്കുന്നതിന് പകരം ഉദാരതയോടെ പെരുമാറാൻ നമുക്കാവണം. സൗഹൃദത്തെ മനസിലാക്കൂ. അതിന് വില നല്‍കൂ. ദയവായി ഇത്തരം തരംതാണ ആക്രമണങ്ങളില്‍ നിന്നും വിട്ടുനില്‍ക്കൂ. ഞാന്‍ അപലപിക്കുന്നു. ബിജു മേനോന് എന്റെ എല്ലാ പിന്തുണയും. ജയ് ഹിന്ദ്.

Read More >>