ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷ പദവിയിൽ സമവായമായില്ല; കുമ്മനം പുറത്ത്

ബി.ജെ.പിയുടെ സംസ്ഥാന അദ്ധ്യക്ഷനെ പ്രഖ്യാപിക്കുന്നതിൽ കേരളത്തിലെ ആർ.എസ്.എസ് ഘടകത്തിന് നിർണായക പങ്കുണ്ട്.

ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷ പദവിയിൽ സമവായമായില്ല; കുമ്മനം പുറത്ത്

ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്റെ കാര്യത്തില്‍ കോര്‍ കമ്മിറ്റി ​യോ​ഗത്തിൽ സമവായമായില്ല. കെ. സുരേന്ദ്രന്‍, എം.ടി.രമേശ്, ശോഭാ സുരേന്ദ്രന്‍ തുടങ്ങിയവരുടെ പേരുകള്‍ ഉയര്‍ന്നുവന്നെങ്കിലും കൂടുതൽ ചർച്ചകളിലൂടെയെ ഇക്കാര്യത്തിൽ തീരുമാനമാകു. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി കേന്ദ്ര നേതാക്കള്‍ വീണ്ടും കേരളത്തിലെത്തും.

എന്നാൽ അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന പേരുകളിൽ പ്രധാനിയായിരുന്ന കുമ്മനം രാജശേഖരന്റെ പേര് നിലവിൽ സാദ്ധ്യതാ പട്ടികയിൽ ഇല്ല. ദേശീയ സംഘടനാ സെക്രട്ടറി ബി.എൽ.സന്തോഷാണ് കെ.സുരേന്ദ്രന്റെ പേര് മുന്നോട്ട് വെച്ചത്. അതേസമയം കുമ്മനമില്ലെങ്കിൽ പി.കെ.കൃഷ്ണദാസിനെ പരിഗണിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു.

ബി.ജെ.പിയുടെ സംസ്ഥാന അദ്ധ്യക്ഷനെ പ്രഖ്യാപിക്കുന്നതിൽ കേരളത്തിലെ ആർ.എസ്.എസ് ഘടകത്തിന് നിർണായക പങ്കുണ്ട്. ആർ.എസ്.എസ് നേതൃത്വം പി.കെ കൃഷ്ണദാസിന്റെ പേര് മുന്നോട്ടുവെക്കുകയും ചെയ്തു. ഇതോടെയാണ് യോ​ഗം സമവായത്തിലെത്താതിരുന്നത്. ആർ.എസ്.എസ് നേതൃത്വത്തിന്റെ പരിഗണനയ്ക്ക് ശേഷം മാത്രമേ അദ്ധ്യക്ഷ സ്ഥാനത്താര് വരും എന്നതിനെ കുറിച്ച് വ്യക്തത വരികയുള്ളു.

Story by
Read More >>