'ഓർമയില്ലേ ഗുജറാത്ത്'; കുറ്റ്യാടിയില്‍ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി ബിജെപി റാലി

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് തിങ്കളാഴ്‌ച വൈകീട്ട് പ്രദേശത്ത് നടത്തിയ ദേശരക്ഷാ മാര്‍ച്ചിലാണ് ബിജെപി പ്രവർത്തകർ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയത്.

മുസ്‌ലിങ്ങൾക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി കോഴിക്കോട് കുറ്റ്യാടിയില്‍ ബിജെപി റാലി. പൗരത്വ നിമയവുമായി ബന്ധപ്പെട്ടുള്ള വിശ​ദീകരണ യോ​ഗങ്ങൾ നാട്ടുകാർ ബഹിഷ്ക്കരിച്ചതിൽ കലിപൂണ്ടാണ് ബിജെപി പ്രവർത്തകർ കൊലവിളിയോടെ പ്രകടനം നടത്തിയത്. 'ഗുജറാത്ത് ഓർമയില്ലേ' എന്ന് ചോദിച്ചാണ് ബിജെപി പ്രകടനം നടന്നത്.

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് തിങ്കളാഴ്‌ച വൈകീട്ട് പ്രദേശത്ത് നടത്തിയ ദേശരക്ഷാ മാര്‍ച്ചിലാണ് ബിജെപി പ്രവർത്തകർ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയത്. 'രാഷ്ട്രീയമല്ല, രാഷ്ട്രമാണ് വലുത്' എന്ന ആഹ്വാനവുമായിട്ടായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. എന്നാൽ 'ഓർമയില്ലേ ഗുജറാത്ത്, ഉമ്മപ്പാല് കുടിച്ചെങ്കിൽ ഇറങ്ങിവാടാ പട്ടികളേ…'എന്നിങ്ങനെയുള്ള വിദ്വേഷം നിറഞ്ഞ മുദ്രാവാക്യങ്ങളാണ് പ്രകടനത്തിൽ ബിജെപി പ്രവർത്തകർ വിളിക്കുന്നത്.

ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ റാലിയില്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നോയെന്ന കാര്യം അറിയില്ലെന്നാണ് പൊലീസിൻെറ പ്രതികരണം. ബിജെപിയുടെ പൊതുയോ​ഗം തുടങ്ങുന്നതിന് മുന്നെ ടൗണിലെ ഭൂരിഭാഗം കടകളും അടച്ചിരുന്നു. ഓട്ടോ ടാക്‌സി തൊഴിലാളികളടക്കം സ്ഥലത്തുനിന്ന് മാറുകയും. പ്രദേശവാസികള്‍ പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു.

Read More >>