വളപട്ടണത്ത് പൊലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം; എസ്.ഐ അടക്കം മൂന്ന് പോലീസുകര്‍ക്ക് പരിക്കേറ്റു

ഗതാഗതം തടസപ്പെടുത്തി പോലീസ് വാഹനം പാര്‍ക്ക് ചെയ്തത് നാട്ടുകാര്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്. സംഭവത്തില്‍ നാലു പേര്‍ അറസ്റ്റിലായി

വളപട്ടണത്ത് പൊലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം; എസ്.ഐ അടക്കം മൂന്ന് പോലീസുകര്‍ക്ക് പരിക്കേറ്റു

കണ്ണൂര്‍: കണ്ണൂര്‍ വളപട്ടണത്ത് പൊലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷത്തെതുടര്‍ന്ന് എസ്.ഐ അടക്കം മൂന്ന് പോലീസുകര്‍ക്ക് പരിക്കേറ്റു. ഗതാഗതം തടസപ്പെടുത്തി പോലീസ് വാഹനം പാര്‍ക്ക് ചെയ്തത് നാട്ടുകാര്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്. സംഭവത്തില്‍ നാലു പേര്‍ അറസ്റ്റിലായി.റോഡില്‍ വാഹനം നിര്‍ത്തിയിട്ട് പരസ്യ പുകവലിക്കാരില്‍ നിന്ന് പോലീസ് പിഴയീടാക്കിയതാണ് സംഭവങ്ങള്‍ക്ക് തുടക്കം.

ഗതാഗതം തടസപ്പെടുത്തി വാഹനം പാര്‍ക്ക് ചെയ്ത പോലീസ് നടപടിയെ പ്രദേശവാസിയായ നൗഷാദ് എന്ന യുവാവിനെ ചോദ്യം ചെയ്യുകയും ബലമായി പോലീസ് വാഹനത്തിലേക്ക് പിടിച്ച് കയറ്റാന്‍ ശ്രമിക്കുകയും ചെയ്ത എസ്.ഐയുടെ നടപടിയെ നാട്ടുകാര്‍ തടഞ്ഞിരുന്നു. വളപട്ടണം പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട പണ്ണേരി മുക്കില്‍ ഉച്ചയോടെയാണ് സംഭവം. ഇതോടെ സ്ഥലത്തേക്ക് കൂടുതല്‍ പോലീസെത്തി. തുടര്‍ന്നാണ് നാട്ടുകാരും പോലീസും തമ്മില്‍ ഉന്തും തളളുമുണ്ടായി. സംഭവത്തില്‍ നൌഷാദ്,ഇര്‍ഷാദ്,നവാബ്,മിന്‍ഹാജ് എന്നിവരെയാണ് പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തതു.

Read More >>