നസീര്‍ വധശ്രമം: നിഷ്പക്ഷ അന്വേഷണം വേണം- എം. വി. ജയരാജന്‍

ഇന്ന് രാവിലെയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെത്തി ജയരാജന്‍ നസീറിനെ സന്ദര്‍ശിച്ചത്.

നസീര്‍ വധശ്രമം: നിഷ്പക്ഷ അന്വേഷണം വേണം- എം. വി. ജയരാജന്‍

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി.ഒ.ടി നസീറിനെതിരെ നടന്ന വധശ്രമത്തില്‍ സി.പി.എമ്മിന് പങ്കില്ലെന്നും സംഭവത്തില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്നും സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. കുറ്റക്കാര്‍ ആരായാലും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. ചികിത്സയില്‍ കഴിയുന്ന നസീറിനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് രാവിലെയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെത്തി ജയരാജന്‍ നസീറിനെ സന്ദര്‍ശിച്ചത്.

യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.മുരളീധരന്‍, എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.ജയരാജന്‍ എന്നിവരും കഴിഞ്ഞ ദിവസം നസീറിനെ സന്ദര്‍ശിച്ചിരുന്നു. മൂന്ന് പേരാണ് തന്നെ വെട്ടിയതെന്നാന്ന് നസീര്‍ പോലീസിന് മൊഴി നല്‍കിയത്. ഇവരെക്കുറിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെങ്കിലും ഇവരിപ്പോള്‍ നാട്ടിലില്ല. പ്രൊഫഷണല്‍ രീതിയിലുള്ളതാണ് കൊലപാതക ശ്രമം.

Read More >>