മാല പൊട്ടിക്കാന്‍ ശ്രമം; ഭര്‍ത്താവിനെ കൊന്ന കേസിലെ പ്രതിയായ യുവതിയും സുഹൃത്തും പിടിയിൽ

വീട്ടിലെ പുരുഷന്മാർ പള്ളിയിൽ പോയ സമയത്ത് വീട്ടിലെത്തിയ ഇവർ അബു മുഹമ്മദിന്റെ മകന്റെ ഭാര്യയുടെ ബന്ധുക്കളാണെന്നും വിവാഹം ക്ഷണിക്കാൻ എത്തിയതാണ് എന്നും പരിചയപ്പെടുത്തിയാണ് അകത്തു കയറിയത്.

മാല പൊട്ടിക്കാന്‍ ശ്രമം; ഭര്‍ത്താവിനെ കൊന്ന കേസിലെ പ്രതിയായ യുവതിയും സുഹൃത്തും പിടിയിൽ

ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ യുവതിയും കൂട്ടു പ്രതിയായ യുവാവും കവർച്ചാ ശ്രമത്തിനിടെ പിടിയിലായി. കാർക്കളയിലെ ആസിഫ്(38), കാപ്പു മജൂറിലെ ഫിർദോസ്(35) എന്നിവരാണു കുന്ദാപുരത്തു പിടിയിലായത്. കുന്ദാപുരം ഫെറി റോഡിൽ താമസിക്കുന്ന അബു മുഹമ്മദിന്റെ വീട്ടിലാണു കവർച്ചാ ശ്രമം നടന്നത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. വീട്ടിലെ പുരുഷന്മാർ പള്ളിയിൽ പോയ സമയത്ത് വീട്ടിലെത്തിയ ഇവർ അബു മുഹമ്മദിന്റെ മകന്റെ ഭാര്യയുടെ ബന്ധുക്കളാണെന്നും വിവാഹം ക്ഷണിക്കാൻ എത്തിയതാണ് എന്നും പരിചയപ്പെടുത്തിയാണ് അകത്തു കയറിയത്.

വീട്ടിൽ മറ്റാരും ഇല്ലെന്ന് ഉറപ്പു വരുത്തിയ ശേഷം വീട്ടിലുണ്ടായിരുന്ന സ്ത്രീയുടെ മാല പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. സ്ത്രീ നിലവിളിച്ചതോടെ സമീപവാസികൾ എത്തി ഇരുവരെയും പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു.

കഴിഞ്ഞ വർഷം ഫിർദോസിന്റെ ഭർത്താവ് മംഗളൂരു ഗഞ്ചിമഠിലെ സമീർ കൊല്ലപ്പെട്ടിരുന്നു. ഫിർദോസും ആസിഫും ആസൂത്രണം ചെയ്തത് പ്രകാരം സമീറിനെ തന്ത്രപൂർവം തമിഴ്‌നാട്ടിൽ എത്തിച്ച് ഇരുവരും ചേർന്നു കൊലപ്പെടുത്തുകയായിരുന്നു. ഈ കേസിൽ അറസ്റ്റിലായ ഇവർ അടുത്തിടെയാണു ജാമ്യത്തിൽ ഇറങ്ങിയത്.

Story by
Read More >>