വാക്കുതര്‍ക്കം; യുവാവിന് സുഹൃത്ത് തലക്കടിച്ചുകൊന്നു

പ്രതിയുടെ അമ്മൂമ്മയുടെ വീട്ടില്‍ ഒരുമിച്ചിരുന്നു മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

വാക്കുതര്‍ക്കം; യുവാവിന് സുഹൃത്ത് തലക്കടിച്ചുകൊന്നു

കൊല്ലം: കടക്കലില്‍ മദ്യപിച്ചു കൊണ്ടിരിക്കുന്നതീനിടയിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ ഒരാളെ തലക്കടിച്ചു കൊന്നു. കടക്കല്‍ മുക്കട തേക്കിന്‍ പണയില്‍ വീട്ടില്‍ ശ്രീകുമാര്‍ (25) ആണ് കൊല്ലപ്പെട്ടത്. കൊലനടത്തിയ അയല്‍വാസിയും സുഹൃത്തുമായ ഗോപകുമാര്‍ പോലീസില്‍ കീഴടങ്ങി.

ഇന്നലെ രാത്രി ഒമ്പതു മണിയോടെയാണ് സംഭവം. പ്രതിയുടെ അമ്മൂമ്മയുടെ വീട്ടില്‍ ഒരുമിച്ചിരുന്നു മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. രാവിലെയാണ് സംഭവം നാട്ടുകാര്‍ അറിയുന്നത്. വിറകുകൊള്ളി കൊണ്ടു തലക്കടിക്കുകയായിരുന്നു.

ഇന്നലെ രണ്ടുമണിയോടെ കൂടി ഈ വീട്ടിലെ താമസക്കാരായ പ്രസാദും അമ്മയായ സുകുമാരിയും ഇവിടെ നിന്ന് പ്രസാദിന്റെ സഹോദരിയുടെ വീട്ടിലേക്ക് പോയി. ഇന്നലെ രണ്ട് മണിക്ക് ശേഷം ഗോപകുമാര്‍ ഇവിടെ വരുകയും അതിനു പിന്നാലെ അപ്പു എന്ന് വിളിക്കുന്ന ശ്രീകുമാര്‍ ഇവിടെ എത്തുകയും ചെയ്തു. ഇവര്‍ തമ്മില്‍ സുഹൃത്തുക്കളാണ്. പണിക്കുംമറ്റും ഇവര്‍ ഒന്നിച്ചാണ് പൊയ്‌ക്കൊണ്ടിരുന്നത്. മിക്കദിവസങ്ങളിലും ഇവര്‍ ഇവിടെ ഒത്തുകൂടാറുണ്ടെന്നും വലിയ ശബ്ദത്തില്‍ സംസാരിക്കാറുണ്ടന്നും പരിസരവാസികള്‍ പറയുന്നു .എന്നാല്‍ അതൊന്നും തൊട്ടടുത്തുള്ളവര്‍ കാര്യമാക്കാറില്ല. എന്നാല്‍ ഇന്ന് രാവിലെ ആറു മണിയോടുകൂടി ഗോപകുമാര്‍ മുക്കട ജംഗ്ഷനില്‍ എത്തി ശ്രീകുമാറിനെ താന്‍ കൊന്നതായി പറഞ്ഞു. അപ്പോഴാണ് നാട്ടുകാരും പ്രദേശവാസികളും സംഭവം അറിയുന്നത്. മ്യതശരീരത്തില്‍ തലയ്ക്കും മുഖത്തുമാണ് അടിയേറ്റിരിക്കുന്നത്.

കൊല്ലം റൂറല്‍ എസ്പി കെ ജി സൈമണ്‍, ഡിവൈഎസ്പി സതീഷ്‌കുമാര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി. പ്രതി പോലീസ് കസ്റ്റഡിയില്‍ ആണെന്നും കൂടുതല്‍ നടപടികള്‍ സ്വീകരിച്ചതിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തും എന്നും റൂറല്‍ എസ്പി കെ ജി സൈമണ്‍ പറഞ്ഞു.

Read More >>