മോദിയായാലും പിണറായി വിജയനായാലും ഫാസിസം ഫാസിസം തന്നെ: ദീപാ നിശാന്ത്

മതതീവ്രവാദികളോളം അപകടകാരികളായ ആളുകൾ വേറെയില്ല എന്നാണ് ബോധ്യം.

മോദിയായാലും പിണറായി വിജയനായാലും ഫാസിസം ഫാസിസം തന്നെ: ദീപാ നിശാന്ത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയായാലും മുഖ്യമന്ത്രി പിണറായി വിജയനായാലും ഫാസിസം ഫാസിസം തന്നെയാണെന്ന് ദീപാ നിശാന്ത്. പൗരത്വ നിയമത്തിനെതിരായി കൊണ്ടോട്ടിയിൽ നടന്ന സംയുക്ത സമരത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശച്ചതിന്‍റെ പേരില്‍ ജാമിയ മിലിയ വിദ്യാര്‍ത്ഥിനി അയിഷ റെന്നയ്ക്കെതിരെ സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതിൽ പ്രതികരിക്കുയായിരുന്നു ദീപാനിശാന്ത്.

ഫെയ്സ്ബുക്കിലൂടെയായിരുന്നു ദീപാ നിശാന്തിൻെറ പ്രതികരണം. മതതീവ്രവാദികളോളം അപകടകാരികളായ ആളുകൾ വേറെയില്ല എന്നാണ് ബോധ്യം. പക്ഷേ ഒരു പൊതുവേദിയിൽ വ്യക്തികൾ സംസാരിക്കുന്നത് തങ്ങളാഗ്രഹിക്കുന്നതു പോലെയായിരിക്കണമെന്നു പറയുന്നത് ഫാസിസം തന്നെയാണെന്നും ദീപാനിശാന്ത് കുറിച്ചു.

ദീപാനിശാന്തിൻെറ ഫെയ്സ്ബുക്ക് പോസ്റ്റ് പൂർണ്ണ രൂപം

മതതീവ്രവാദികളോളം അപകടകാരികളായ ആളുകൾ വേറെയില്ല എന്നാണ് ബോധ്യം.. പക്ഷേ ഒരു പൊതുവേദിയിൽ വ്യക്തികൾ സംസാരിക്കുന്നത് തങ്ങളാഗ്രഹിക്കുന്നതു പോലെയായിരിക്കണമെന്നു പറയുന്നത് ഫാസിസം തന്നെയാണ്. ഒരു ജനാധിപത്യരാഷ്ട്രത്തിൽ ആരും വിമർശനാതീതരല്ല. അതിപ്പോ മുഖ്യമന്ത്രിയായാലും ശരി പ്രധാനമന്ത്രിയായാലും ശരി.

തർക്കങ്ങൾക്കിടയിൽ വിഷയം വിടരുത്.

പൗരത്വഭേദഗതിനിയമമാണ് വിഷയം!

അത് മുങ്ങിപ്പോകരുത്.

Read More >>