സ്വന്തം സ്ഥാനം അവിടെ ഉറപ്പാണോ എന്ന് നോക്കണം; കെ മുരളിധരന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ മറുപടി

പാര്‍ട്ടികളും മുന്നണികളും മാറി ശീലിച്ചതു കൊണ്ടാണ് മുരളിധരന് തന്നെ കോണ്‍ഗ്രസിലേക്ക് ക്ഷണിക്കാന്‍ തോന്നിയതെന്നും പത്മകുമാര്‍ പറഞ്ഞു.

സ്വന്തം സ്ഥാനം അവിടെ ഉറപ്പാണോ എന്ന് നോക്കണം; കെ മുരളിധരന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ മറുപടി

കോണ്‍ഗ്രസിലേക്ക് ക്ഷണിക്കുന്നവര്‍ സ്വന്തം സ്ഥാനം അവിടെ ഉറപ്പാണോ എന്ന് നോക്കണമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍. തന്റെ പൊതുജീവിതത്തോടുള്ള മുരളീധന്റെ കരുതലില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ തന്നെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രാമന്‍ നായരെ പോലും പിടിച്ചു നിര്‍ത്താന്‍ കഴിയാത്ത ആളുകളാണ് തന്നെ ക്ഷണിക്കുന്നത്. പതിനഞ്ചാം വയസ്സില്‍ പൊതുപ്രവര്‍ത്തനം തുടങ്ങിയ താന്‍ പാര്‍ട്ടിയോ മുന്നണിയോ മാറിയിട്ടില്ല. പാര്‍ട്ടികളും മുന്നണികളും മാറി ശീലിച്ചതു കൊണ്ടാണ് മുരളിധരന് തന്നെ കോണ്‍ഗ്രസിലേക്ക് ക്ഷണിക്കാന്‍ തോന്നിയതെന്നും പത്മകുമാര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു കെ മുരളീധരന്‍ പദ്മകുമാറിനെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചത്. ശബരിമല വിഷയത്തില്‍ പിണറായി വിജയനെ ഭയന്നാണ് പദ്മകുമാര്‍ കഴിയുന്നത്. ഉടന്‍ സിപിഎം വിടേണ്ടിവരുമെന്നും കോണ്‍ഗ്രസിലേക്ക് ക്ഷണിക്കുന്നുവെന്നുമായിരുന്നു മുരളീധരന്‍ പറഞ്ഞത്.

Read More >>