ചര്‍ച്ച നടത്തിയെന്ന് എസ്.ഡി.പി.ഐ: ഇല്ലെന്ന് മുസ്‌ലിം ലീഗ്

കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും എസ്.ഡി.പി.ഐ നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന വാദങ്ങളും മുസ് ലിം ലീഗ് തള്ളി

ചര്‍ച്ച നടത്തിയെന്ന് എസ്.ഡി.പി.ഐ: ഇല്ലെന്ന് മുസ്‌ലിം ലീഗ്

കോഴിക്കോട്: മുസ്‌ലിം ലീഗുമായി ചര്‍ച്ച നടത്തിയെന്ന് എസ്.ഡി.പി.ഐ. ചര്‍ച്ച യു.ഡി.എഫ് നേതൃത്വത്തിന്റെ അറിവോടുകൂടിയാണ് ചര്‍ച്ച നടന്നതെന്ന് എ,സ്.ഡി.പി.ഐ സംസ്ഥാന അദ്ധ്യക്ഷന്‍ അബ്ദുള്‍ മജീദ് ഫൈസി പറഞ്ഞു. എന്നാല്‍ എസ്.ഡി.പിയുമായി യാതൊരു വിധ ചര്‍ച്ചകളും നടന്നിട്ടില്ലെന്ന് മുസ്ലിം ലീഗ് വ്യക്തമാക്കി. കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും എസ്.ഡി.പി.ഐ നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന വാദങ്ങളും മുസ് ലിം ലീഗ് തള്ളി.

കൊണ്ടോട്ടി കെടിഡിസി ഹോട്ടലില്‍ വച്ച് യാദൃശ്ചികമായാണ് എസ്.ഡി.പി-പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ കണ്ടെതെന്ന ഇടി മുഹമ്മദ് ബഷീറിന്റെ വിശദീകരണം തൃപ്തികരമാണെന്ന് മുസ്‌ലിം മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.എസ്.ഡി.പി.ഐയുമായി രാഷ്ട്രീയ ചര്‍ച്ച നടന്നിട്ടില്ലെന്ന് മുസ് ലിം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു. ചര്‍ച്ച നടന്നിട്ടുണ്ടന്ന് എസ്.ഡി.പി.ഐ പറഞ്ഞിട്ടുണ്ടെങ്കില്‍ അതിന്റെ കാരണം അവരോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം ലീഗിന് പരാജയ ഭീതിയാണെന്നും എസ്.ഡി.പി.ഐ - മുസ് ലിം ലീഗ് ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഈ കൂട്ടുകെട്ട് അപകടകരമാണെന്നാണ് കോടിയേരിയുടെ വാദം.മുസ് ലിം ലീഗ് വര്‍ഗ്ഗീയത കളിക്കുകയാണെന്ന് പൊന്നാനിയില്‍ എടത് പക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായ പി.വി.അന്‍വര്‍ പറഞ്ഞു.

എന്നാല്‍ കോടിയേരിയുടെ ആരോപണങ്ങള്‍ക്കെതിരെ മുസ് ലിം ലീഗ് നേതാവും മലപ്പുറത്ത് ലീഗിന്റെ സ്ഥാനാര്‍ത്ഥിയുമായ കുഞ്ഞാലിക്കുട്ടി രംഗത്ത് വന്നു. സി.പി.എം നേതാക്കളുടെ ആരേപണങ്ങള്‍ അടിസ്ഥാനരഹിതമാണ്.മുസ്‌ലിം ലീഗിന് പരാജയ ഭീതിയില്ലെന്നും കുഞ്ഞാലിക്കുട്ടി എം.പി. പറഞ്ഞു.

Read More >>