പോലീസ് ക്ലിയറന്‍സ് ലഭിച്ചില്ല; എറണാകുളം ജില്ലാ സെക്രട്ടറിക്ക് പാസ്‌പോര്‍ട്ടില്ല

എറണാകുളത്ത് നടന്ന സി.പി.ഐ മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിനെതിരെ പോലീസ് ചുമചത്തിയ ജാമ്യമില്ലാ കുറ്റമാണ് പാസ്‌പോര്‍ട്ടിന് വിനയായത്.

പോലീസ് ക്ലിയറന്‍സ് ലഭിച്ചില്ല; എറണാകുളം ജില്ലാ സെക്രട്ടറിക്ക് പാസ്‌പോര്‍ട്ടില്ല


കൊച്ചി: പോലീസ് ക്ലിയറന്‍സ് ലഭിക്കാത്തതിനാല്‍ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജുവിന് പാസ്‌പോര്‍ട്ട് നിഷേധിച്ചു. എറണാകുളത്ത് നടന്ന സി.പി.ഐ മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിനെതിരെ പോലീസ് ചുമചത്തിയ ജാമ്യമില്ലാ കുറ്റമാണ് പാസ്‌പോര്‍ട്ടിന് വിനയായത്. നിലവിലെ പാസ്‌പോര്‍ട്ടിന്റെ കാലാവധി പുതുക്കാന്‍ അപേക്ഷ നല്‍കിയതായിരുന്നു. ഈ സമയത്താണ് പോലീസ് ക്ലിയറന്‍സ് നല്‍കാതിരുന്നത്.

എറണാകുളത്തെ കൊച്ചി റേഞ്ച് ഐജിയുടെ ഓഫീസിലേക്ക് സിപിഐ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കടക്കം പരിക്കേറ്റിരുന്നു. ഇതില്‍ പി. രാജു, എല്‍ദോ എബ്രഹാം എംഎല്‍എ എന്നിവരടക്കമുള്ള സി.പി.ഐ നേതാക്കള്‍ക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് പാസ്പോര്‍ട്ട് അപേക്ഷയില്‍ പോലീസ് ക്ലിയറന്‍സ് നല്‍കാത്തത്. പി. രാജുവിന് ഇതോടെ പാസ്‌പോര്‍ട്ട് കൈപ്പറ്റാന്‍ സാധിക്കാത്ത സാഹചര്യമുണ്ടായി.

ഡമാസ്‌കസില്‍ നടക്കുന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് പി. രാജു പാസ്പോര്‍ട്ടിന് അപേക്ഷിച്ചത്.

അടുത്തമാസം എട്ടാം തിയതിയാണ് അദ്ദേഹത്തിന് കോണ്‍ഫറന്‍സില്‍ പങ്കെടുക്കേണ്ടത്. ഇതിനായി ടിക്കറ്റ ബുക്ക് ചെയ്‌തെന്നുംപോലീസ് ക്ലിയറന്‍സ് നല്‍കാന്‍ ഇടപെടണമെന്നും കാട്ടി പി. രാജു ഹൈക്കോടതിയെ സമീപിച്ചു.

Read More >>